Type Here to Get Search Results !

Bottom Ad

മുഹിമ്മാത്ത് വിദ്യാര്‍ത്ഥികള്‍ക്ക് റാങ്കിന്റെ തിളക്കം


പുത്തിഗെ: (www.evisionnews.in) ഈ വര്‍ഷം കാരന്തൂര്‍ മര്‍കസിലെ കുല്ലിയ്യ ശരീഅ, കുല്ലിയ ഉസൂല്‍ എന്നീ കോളജുകളില്‍നിന്നും പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയവരുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചപ്പോള്‍ മുഹിമ്മാത്ത് ദഅ്‌വ കോളേജ് പൂര്‍വ വിദ്യാര്‍ഥികള്‍ ഒന്ന്, രണ്ട്, മൂന്ന് റാങ്കുകള്‍ നേടി മുഹിമ്മാത്ത് ദഅ്‌വ കോളേജിന് അഭിമാനമായി. 

കലന്തര്‍ അലി ഹിമമി സൂരിബയല്‍ ഒന്നാംറാങ്ക് (കുല്ലിയ ശരീഅ), അഹ്മദ് റഊഫ് ഹിമമി കൃഷ്ണപുരം രണ്ടാംറാങ്ക് (കുല്ലിയ ഉസൂല്‍), അഹ്മദ് രിഫാഇ ഹിമമി പുലിക്കുന്ന് മൂന്നാംറാങ്ക് (കുല്ലിയ ഉസൂല്‍) എന്നിവരാണ് റാങ്കിനര്‍ഹരായത്. മുന്‍ വര്‍ഷങ്ങളിലും മുഹിമ്മാത്ത് ദഅ്‌വ കോളേജില്‍ നിന്നും പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ മര്‍കസില്‍ റാങ്ക് ജേതാക്കളായിട്ടുണ്ട്. റാങ്ക് ജേതാക്കളെ മുഹിമ്മാത്ത് ഭാരവാഹികള്‍ അഭിനന്ദിച്ചു.

Keywords: puthige-karanthoor-kulliya-usool

Post a Comment

0 Comments

Top Post Ad

Below Post Ad