Type Here to Get Search Results !

Bottom Ad

ആക്രിക്കടയില്‍ നിന്ന് കഞ്ചാവ് പിടികൂടി

നീലേശ്വരം (www.evisionnews.in): നീലേശ്വരം എക്‌സൈസ് അധികൃതര്‍ നടത്തിയ റെയ്ഡില്‍ ചെറുവത്തൂര്‍ ടൗണിലെ ആക്രിക്കട കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തുകയായിരുന്ന രണ്ടു പേരെ അറസ്റ്റു ചെയ്തു. ഇവരില്‍നിന്നും നൂറു ഗ്രാം കഞ്ചാവും ഒരു മോട്ടോര്‍ ബൈക്കും പിടികൂടി.
ചെറുവത്തൂര്‍ കെ.എം. കെ. റോഡിലെ ഹമീദ് (27), പടന്നയിലെ ഹൃത്വിക് (32) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഇവര്‍ ഉപയോഗിച്ചിരുന്ന കെഎല്‍ 60ഇ1845 നമ്പര്‍ മോട്ടോര്‍ ബൈക്കും പിടിച്ചെടുത്തു. 
വിദ്യാര്‍ത്ഥികളുടെ ഇടയില്‍ വന്‍ തോതില്‍ കഞ്ചാവ് വിപണനം നടക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. ഇതേ സംഘം തന്നെ ചുള്ളിക്കരയില്‍ ഫോറസ്റ്റ് അധികൃതരുടെ സഹായത്തോടെ തിരച്ചില്‍ നടത്തുകയുണ്ടായി. റെയ്ഡിനും കഞ്ചാവ് വേട്ടയ്ക്കും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.അബ്ദുള്‍ മാലിക്ക്, അസി.ഇന്‍സ്‌പെക്ടര്‍ എം.വി.ബാബുരാജ്, ഗാര്‍ഡുമാരായ ജോസഫ് അഗസ്റ്റിന്‍, സി.കെ.വി.സുരേഷ്, പ്രഭാത്, കബീര്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Keywords: Kasaragod-news-nilesher-raid-kanjavu-motor-bike

Post a Comment

0 Comments

Top Post Ad

Below Post Ad