Type Here to Get Search Results !

Bottom Ad

ബലാത്സംഗം; കോടതി ഭര്‍തൃമതിയുടെ രഹസ്യ മൊഴിയെടുത്തു


കാഞ്ഞങ്ങാട് : (www.evisionnews.in) ഭര്‍ത്താവും സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസില്‍ ഹൊസ്ദുര്‍ഗ് കോടതി പരാതിക്കാരിയായ ഭാര്യയുടെ രഹസ്യ മൊഴിയെടുത്തു.

ഭര്‍ത്താവായ കല്ലൂരാവി പട്ടാക്കാലിലെ ജുനൈദിന്റെ ഒത്താശയോടെ സുഹൃത്തുക്കളായ ഓട്ടോ ഡ്രൈവര്‍ അജി, നാസര്‍ എന്നിവര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുവെന്ന കേസിലെ പരാതിക്കാരിയായ യുവതിയില്‍ നിന്നാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് (ഒന്ന്) കോടതി വെള്ളിയാഴ്ച മൊഴിയെടുത്തത്.

യുവതി ആറുമാസം ഗര്‍ഭിണിയാണ്. ഇവര്‍ പോലീസില്‍ കൊടുത്ത പരാതിയിലേയും തുടര്‍ന്ന് കൊടുത്ത മൊഴിയിലേയും പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പരാതിക്കാരി വാക്കുമാറ്റിയേക്കുമെന്നുള്ള സംശയത്തേ തുടര്‍ന്നാണ് പോലീസിന്റെ അപേക്ഷ കണക്കിലെടുത്ത് കോടതി രഹസ്യമൊഴി രേഖപ്പെടുത്തിയത്.

Keywords: kanhangad-rape-coart

Post a Comment

0 Comments

Top Post Ad

Below Post Ad