കാസര്‍കോട്: (www.evisionnews.in) കാലവര്‍ഷം കനത്തതോടെ ജില്ലയുടെ താഴ്ന്നപ്രദേശങ്ങളെല്ലാം വെള്ളപ്പൊക്കഭീഷണിയിലായി. മൂന്നുദിവസമായി ഇടമുറിയാതെ പെയ്യുന്ന മഴയില്‍ കൃഷിയിടങ്ങളില്‍ വെള്ളം കയറിത്തുടങ്ങിയിട്ടുണ്ട്. മിക്കസ്ഥലങ്ങളിലെയും തോടുകള്‍ കവിഞ്ഞൊഴുകുകയാണ്. ഈ കാലവര്‍ഷത്തിലെ ഏറ്റവും കൂടുതല്‍ മഴയാണ് കഴിഞ്ഞദിവസങ്ങളില്‍ ലഭിച്ചത്. ഞായറാഴ്ച രാവിലെവരെ കാസര്‍കോട് 11.3 സെ.മി. മഴലഭിച്ചു.
പെരുമ്പള കടവിലെ ഹമീദിന്റെ വീടിനോടുചേര്‍ന്നുള്ള കിണര്‍ ഇടിഞ്ഞുതാഴ്ന്നു. ഇതോടെ വീടും അപകടഭീഷണിയിലായി. മണ്ണിടിച്ചില്‍ തുടരുന്നതിനാല്‍ വീടിന് എന്തുസംഭവിക്കുമെന്ന ആധിയിലാണ് ഹമീദും കുടുംബവും. ചെറുവത്തൂര്‍ ദേശീയപാതയില്‍ ഷൗക്കത്തലിയുടെ ഉടമസ്ഥതയിലുള്ള കട മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്നു. പയസ്വിനിപുഴയ്ക്ക് കുറുകെ അഡൂര്‍ പള്ളത്തൂരിലെ പാലത്തിലൂടെ സഞ്ചരിക്കവെ ബൈക്ക് തെന്നി കുമ്പള പോലീസ് സ്റ്റേഷനിലെ അഡീഷണല്‍ എസ്.ഐ. നാരായണനായകിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. മേല്‍പ്പറമ്പ് പള്ളിപ്പുറത്ത് മണ്ണിടിച്ചിലില്‍ വീട് ഭാഗികമായി തകര്‍ന്നു. കടല്‍ക്ഷോഭം രൂക്ഷമായത് തീരമേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കാസര്‍കോട് ചേരങ്കൈ കടപ്പുറത്ത് റോഡുവരെയുള്ള ഭാഗങ്ങളില്‍ തിരയടിക്കുന്നുണ്ട്.
Keywords: Kasaragod-news-flood-places-in-threat-of-spoil
Keywords: Kasaragod-news-flood-places-in-threat-of-spoil
Post a Comment
0 Comments