രാമേശ്വരം (www.evisionnews.in): ഹൃദയങ്ങള്‍ കീഴടക്കിയ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുല്‍ കലാമിന്റെ ഭൗതിക ശരീരം രാമേശ്വത്തിനടുത്ത് പേയ്ക്കരിമ്പില്‍ ഖബറടക്കി. വ്യാഴാഴ്ച പുലര്‍ച്ചെ അദ്ദേഹത്തിന്റെ വസതയില്‍ നിന്നും വിലാപയാത്രയായാണ് ഭൗതിക ശരീരം പേയ്ക്കരിമ്പിലെത്തിച്ചത്. മുഹ്‌യദ്ദീന്‍ ആണ്ടവര്‍ മുസ്ലിം പള്ളിയില്‍ മയ്യത്ത് നമസ്‌ക്കാരത്തിന് കൊണ്ടുപോയ ശേഷമാണ് പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കാന്‍ പെയ്ക്കരിമ്പിലെത്തിച്ചത്. കേന്ദ്രമന്ത്രിമാരും വിവിധ രാഷ്ട്രീയ, സാമൂഹിത, സാംസ്‌കാരിക മണ്ഡലത്തെ പ്രമുഖങ്ങളും ചടങ്ങില്‍ പങ്കെടുക്കാനെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, കേരള മുഖ്യമന്ത്രി ഉമ്മചാണ്ടി, ഗവര്‍ണര്‍ വി. സദാശിവം തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ജനഹൃദയങ്ങള്‍ കീഴടക്കി അനശ്വരതയിലേക്ക് മടങ്ങിയ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഭൗതികദേഹം വിങ്ങലോടെയാണ് ജന്മനാടായ രാമേശ്വരം ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച ഷില്ലോങ്ങില്‍ അന്തരിച്ച കലാമിന്റെ ഭൗതികശരീരം ബുധനാഴ്ചയാണ് നാട്ടിലെത്തിച്ചത്. വഴികാട്ടിയും ഗുരുവും സുഹൃത്തും സഹോദരനുമൊക്കെയായിരുന്നു ദ്വീപുകാര്‍ക്ക് കലാം.
ബുധനാഴ്ച രാത്രി ഏറെ വൈകി കലാമിന്റെ കുടുംബവീടായ ഹൗസ് ഓഫ് കലാമില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ അവസാനമായി ഒരു നോക്കുകാണാന്‍ പതിനായിരങ്ങളാണ് തടിച്ചുകൂടിയത്. ന്യൂഡല്‍ഹിയില്‍നിന്ന് കലാമിന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മധുരയിലെത്തിയത്.
Keywords;National, news, apg-tamilnadu-ramaseher-abdulkalam-kalam-kabaradakkam-
Post a Comment
0 Comments