Type Here to Get Search Results !

Bottom Ad

മൊഗ്രാലില്‍ വീടുകള്‍ കടലാക്രമണ ഭീഷണിയില്‍; നിരവധി തെങ്ങുകള്‍ കടപുഴകി

കുമ്പള (www.evisionnews.in): മൊഗ്രാല്‍ നാങ്കിയില്‍ കടലാക്രമണം രൂക്ഷമായതോടെ തീരത്തെ നിരവധി വീടുകള്‍ ഭീഷണിയിലായി. നാങ്കിയിലെ മുഹമ്മദ് കുഞ്ഞിയുടെ വീട് ഏത് നിമിഷവും കടലെടുക്കാവുന്ന അവസ്ഥയിലാണ്. നാങ്കിയിലെ അബ്ദുള്ള, മൂസ എന്നിവരുടെ വീടുകളും കടലാക്രമണത്തെത്തുടര്‍ന്ന് അപകട ഭീഷണിയിലാണ്. മഴ ശക്തമായതോടെയാണ് കടലേറ്റം രൂക്ഷമായത്. തീരപ്രദേശങ്ങളിലെ നിരവധി തെങ്ങുകള്‍ കടലേറ്റത്തെത്തുടര്‍ന്ന് കടപുഴകി. 

പ്രദേശത്ത് കടല്‍ഭിത്തി നിര്‍മിക്കണമെന്ന് വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ ആവശ്യമുയര്‍ന്നിട്ടും ഇതുവരെ പണിതിട്ടില്ല. ഓരോ മഴക്കാലത്തും നാങ്കിയില്‍ വീടുകളും തെങ്ങുകളും കടലെടുക്കുന്നത് നിത്യസംഭവമാണ്. ഓരോതവണ കടലേറ്റം മൂലം ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ സന്ദര്‍ശനമെന്ന പേരില്‍ വന്നുപോകുന്നതല്ലാതെ നടപടികളോ നഷ്ടപരിഹാരമോ ലഭിക്കാറില്ലെന്ന് തീരദേശവാസികള്‍ പറഞ്ഞു. കഴിഞ്ഞ മഴക്കാലത്തും ഇവിടെ കടലാക്രമണം രൂക്ഷമായിരുന്നു. തൊട്ടടുത്ത കോയിപ്പാടിയിലും കടലേറ്റമുണ്ട്. ഇവിടെ കടല്‍ഭിത്തിയുണ്ടെങ്കിലും കരിങ്കല്ലുകള്‍ മണലില്‍ താഴ്ന്നനിലയിലാണ്. എല്ലാവര്‍ഷവും ഭിത്തിയുടെമേല്‍ കരിങ്കല്ലുകള്‍ വെച്ചാല്‍ മാത്രമേ ഭിത്തി നിലനില്‍ക്കുകയുള്ളൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. 



Keywords: Kasaragod-mogral-accident-sea-kadalettam-mohammed-kunhi







Post a Comment

0 Comments

Top Post Ad

Below Post Ad