തിരുവനന്തപുരം:(www.evisionnews.in) തടവുകാർക്ക് തെരഞ്ഞെടുപ്പിൽ വോട്ടവകാശം നൽകുന്നത് പരിഗണിച്ചു വരികയാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.
വോട്ടവകാശം നൽകുന്നതിന് സർക്കാരിന് എതിർപ്പില്ലെന്നും അദ്ദേഹം നിയമസഭയിൽ സബ്മിഷന് മറുപടിയായി പറഞ്ഞു.
തടവുകാരുടെ വേതനം വർദ്ദിപ്പിക്കുന്ന കാര്യവും സർക്കാരിന്‍റെ പരിഗണനയിലാണ്. പത്തു വർഷം ശിക്ഷ പൂർത്തിയാക്കിയവരെ മോചിപ്പിക്കണമന്നാണ് സർക്കാരിന്‍റെ നിലപാട്. രാജീവ് ഗാന്ധി വധക്കേസിലെ സുപ്രീംകോടതി വിധിയാണ് ഇത് നടപ്പാക്കുന്നതിന് തടസം. സുപ്രീംകോടതിയിലെ ഈ കേസിൽ സംസ്ഥാന സർക്കാർ കക്ഷി ചേരുമെന്നും രമേശ് ചെ്നനിത്തല പറഞ്ഞു.
keywords :jailers-voting-right-government
Post a Comment
0 Comments