സുള്ള്യ: (www.evisionnews.in) ഭാര്യയും കാമുകനും കൂട്ടാളികളും ചേര്‍ന്ന് കര്‍ഷകനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ കൂടുതല്‍ അന്വേഷണത്തിനായി സുള്ള്യ ജൂഡിഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി രണ്ടു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു.സുബ്രമണ്യ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കക്യാനയിലെ ജയാനന്ദ(53)യെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ഭാര്യ ലീലാവതി,കാമുകന്‍ ധനഞ്ജയ (31),ചന്ദ്രകാന്ത് (26),ദിനേശ് (29),ചിന്തന (25) എന്നിവരെയാണ് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്.
ജൂലൈ 14 മുതല്‍ കാണാതായ ജയാനന്ദയുടെ മൃതദേഹം കഴിഞ്ഞദിവസമാണ് കാട്ടില്‍ കണ്ടെത്തിയത്.അതിനിടെ ജയാനന്ദയെ കോല്ലാനുപയോഗിച്ച പ്ലാസ്റ്റിക് കയര്‍ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുനിന്ന് കണ്ടെടുത്തു.
കൊല നടന്ന ദിവസം ബൈക്കില്‍ വരികയായിരുന്ന ജയാനന്ദയെ തടഞ്ഞുനിര്‍ത്തി കീഴ്‌പ്പെടുത്തിയ ശേഷം ധനഞ്ജയയുടെ മാരുതി കാറില്‍കയറ്റിയാ ശേഷം കഴുത്തില്‍ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.ധനഞ്ജയനായിരുന്ന കൊലയുടെ സൂത്രധാരന്‍.ജയാനന്ദ-ലീലാവതി ദമ്പതികള്‍ക്ക് 12കാരിയായ മകളുണ്ട്. പ്രതികളെ നാളെ വീണ്ടും കോടതിയില്‍ ഹാജരാക്കും.തുടര്‍ന്ന് മംഗളൂരുവിലെ ജില്ലാ ജയിലലടയ്ക്കും.
Keywords: sullia-jayanandha-murder-leelavathi
Post a Comment
0 Comments