കാസര്‍കോട് (www.evisionnews.in): മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കാസര്‍കോട് നടത്തിയ ജനസമ്പര്‍ക്ക പരിപാടി കരുതല്‍ 2015 ല്‍ ലഭിച്ചവയില്‍ അവശേഷിക്കുന്ന മുഴുവന്‍ പരാതികളും ആഗസ്ത് ഏഴിനകം തീര്‍പ്പു കല്‍പ്പിക്കണമെന്ന് ജില്ലാ കലക്ടര്‍ പി.എസ് മുഹമ്മദ് സഗീര്‍ നിര്‍ദ്ദേശിച്ചു. അടിയന്തിര പ്രധാന്യമുളളവ ഇന്നും നാളെയുമായി തീര്‍പ്പ് കല്പിക്കും. പഴയ അപേക്ഷകളില്‍ ബാക്കിയുള്ളവര്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടില്‍ നിന്ന് തുക ലഭ്യമാക്കുന്നതിനും അടിയന്തിര നടപടിയെടുക്കും. യോഗത്തില്‍ എഡിഎം എച്ച് ദിനേശന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍, തഹസില്‍ദാര്‍മാര്‍ സംബന്ധിച്ചു.
Keywords; Kerala-news-janasambarkam
Post a Comment
0 Comments