Type Here to Get Search Results !

Bottom Ad

ഗാസ യുദ്ധക്കുറ്റം: ഇസ്രയേലിനെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു


evisionnews

ജനീവ:(www.evisionnews.in) യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇസ്രയേലിനെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യ വിട്ടു നിന്നു. കഴിഞ്ഞ വര്‍ഷം ഇസ്രയേല്‍ ഗാസയില്‍ നടത്തിയ അതിക്രമത്തെ കുറിച്ച് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്മേലുള്ള വോട്ടെടുപ്പില്‍ നിന്നാണ് ഇന്ത്യ വിട്ടുനിന്നത്. ഇന്ത്യയുടെ ഇസ്രയേല്‍ നയത്തില്‍ നിന്നുള്ള വ്യക്തമായ മാറ്റമായാണ് ഇതിനെ വിലയിരുത്തുന്നത്.
കഴിഞ്ഞ വര്‍ഷം ഓപറേഷന്‍ പ്രൊട്ടക്ടീവ് എഡ്ജ് എന്ന പേരില്‍ ഇസ്രയേല്‍ ഗാസയെ അക്രമിച്ചത് അന്വേഷിച്ച യു.എന്‍ മനുഷ്യാവകാശ കൗണ്‍സില്‍ റിപ്പോര്‍ട്ടിന്മേലാണ് വോട്ടെടുപ്പ് നടന്നത്. ഇസ്രയേല്‍ അക്രമണത്തില്‍ 2300 ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഫലസ്തീനും ഇസ്രയേലും ഒരുപോലെ കുറ്റക്കാരാണൊയിരുന്നു റിപ്പോര്‍ട്ട്. 41 രാജ്യങ്ങള്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ റിപ്പോര്‍ട്ടിനെ അമേരിക്ക മാത്രമാണ് എതിര്‍ത്തത്. ഇന്ത്യ, കെനിയ, എത്യോപ്യ, പരാഗ്വെ, മാസിഡോണിയ എന്നീ രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നു.
ഇന്ത്യ മഹത്തായ കാര്യമാണ് നിര്‍വഹിച്ചതെന്ന് ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഇന്ത്യയുടെ വിദേശ നയത്തില്‍ കാര്യമായ മാറ്റങ്ങളാണുണ്ടായിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഇസ്രയേല്‍ സന്ദര്‍ശിക്കാനാണ് മോദിയുടെ തീരുമാനം. ഇതോടെ ഇസ്രയേല്‍ സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാവും മോദി.

Keywords : India-Israel-palestine-support

Post a Comment

0 Comments

Top Post Ad

Below Post Ad