ട്രിപ്പോളി (www.evisionnews.in): ലിബിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ നാലു ഇന്ത്യക്കാരെ തട്ടിക്കൊണ്ടു പോയി. സിര്‍ത്ത് സര്‍വ്വകലാശാലയിലെ അധ്യാപകരെയാണ് തലസ്ഥാനമായ ട്രിപ്പോളിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. ഗോപീ കൃഷ്ണ, ബലറാം, ലക്ഷ്മീകാന്ത്, വിജയ് എന്നിവരാണ് കാണാതായ അധ്യാപകര്‍.
ഇവരെ വ്യാഴാഴ്ച്ച മുതല്‍ കാണാതായിരുന്നു. സംഭവം വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഐഎസ് ഭീകരര്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് തട്ടിക്കൊണ്ടു പോയത്.
കാണാതായവരില്‍ മലയാളികളില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
കാണാതായവരില്‍ മലയാളികളില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിയമസഭയെ അറിയിച്ചു.
Keywords; International-story-news-is-kidnapping-indian-teachers-four-missing-from-libya
Post a Comment
0 Comments