ന്യൂഡൽഹി: (www.evisionnews.in) ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) വാതുവയ്പുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പർ കിങ്സ്, രാജസ്ഥാൻ റോയൽസ് ടീമുകൾക്ക് രണ്ടു വർഷത്തെ വിലക്ക്. വാതുവയ്പ്പിൽ പങ്കെടുത്ത ബിസിസിഐ അധ്യക്ഷൻ എൻ. ശ്രീനിവാസന്റെ മരുമകൻ ഗുരുനാഥ് മെയ്യപ്പനും രാജ് കുന്ദ്രയ്ക്കും ആജീവനാന്ത വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആർ.എം. ലോധ അധ്യക്ഷനായ കമ്മിറ്റിയാണ് വിധി പ്രസ്താവിച്ചത്.
മെയ്യപ്പൻ വാതുവയ്പ്പിൽ പങ്കെടുക്കാൻ പാടില്ലായിരുന്നു. അഴിമതി നിരോധന നിയമം ലംഘിച്ചു. വാതുവയ്പ്പിൽ പങ്കെടുത്തു. ക്രിക്കറ്റ് സംഘാടനവുമായി ഒരു തരത്തിലും ബന്ധപ്പെടാൻ അനുവദിക്കില്ല. വാതുവയ്പ്പിലൂടെ ബിസിസിഐയ്ക്കും ഐപിഎല്ലിനും ഉണ്ടായത് വൻപേരുദോഷമാണെന്നും ലോധ കമ്മിറ്റി നിരീക്ഷിച്ചു. ശ്രീശാന്ത് ഉൾപ്പടെ മൂന്നു രാജസ്ഥാൻ റോയൽസ് താരങ്ങളുടെ പേരുകളും കമ്മറ്റി വിധിപ്രസ്താവത്തിൽ വായിച്ചു.
പ്രഥമ ഐപിഎല്ലിൽ കിരീടം നേടിയ ടീമാണ് രാജസ്ഥാൻ. ചെന്നൈ സൂപ്പർ സിങ്സ് രണ്ടുതവണയും കപ്പിൽ മുത്തമിട്ടു.
keywords: ipl-vathuvpp-rajasthan-chennai-ban-meyyappa-rajkendra
Post a Comment
0 Comments