ന്യൂഡല്‍ഹി (www.evisionnews.in): ഐ.പി.എല്‍ വാതുവയ്പ് കേസുമായി ബന്ധപ്പെട്ട് ചെന്നൈ സൂപ്പര്‍ കിംഗിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെ വിധി ഇന്ന്. ഐ.പി.എല്‍ ക്രമക്കേടുകള്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ അധ്യക്ഷനായി സുപ്രീം കോടതി നിയോഗിച്ച മൂന്നംഗ അന്വേഷണ സമിതിയാണ് ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വിധി പറയുന്നത്. വാതുവയ്പ് കേസില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ ചെന്നൈ ടീമിന്റെ സഹയുടമയും ബി.സി.സി.ഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസന്റെ മരുമകനുമായ ഗുരുനാഥ് മെയ്യപ്പന്‍, രാജസ്ഥാന്‍ ടീം സഹ ഉടമ രാജ് കുന്ദ്ര എന്നിവര്‍ക്കുള്ള ശിക്ഷയും സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതി പ്രസ്താവിക്കും. ടീം മേധാവികള്‍ വാതുവയ്പ് നടത്തിയെന്നു തെളിഞ്ഞ സാഹചര്യത്തില്‍, ചെന്നൈ, രാജസ്ഥാന്‍ ടീമുകളെ ഐപിഎല്ലില്‍നിന്ന് പുറത്താക്കിയേക്കുമെന്ന സൂചനകളാണ് ശക്തമാകുന്നത്.
Keywords: Kasaragod-news-newdelhi-news-ipl-vathuveppu-suprimecourt
Post a Comment
0 Comments