ന്യൂഡല്‍ഹി:(www.evisionnews.in)ആപ്പിള്‍ ഐ ഫോണ്‍ വില്പനയില്‍ ഇന്ത്യ ചൈനയെ കടത്തിവെട്ടി. ജൂണിലവസാനിച്ച പാദത്തില്‍ രാജ്യത്തെ ഐഫോണ്‍ വില്പനയില്‍ 93 ശതമാനം വര്‍ധനവാണുണ്ടായത്. ചൈനയിലാകട്ടെ വില്പന 87 ശതമാനവും ഉയര്‍ന്നു. ആഗോളതലത്തിലുണ്ടായ വര്‍ധന 35 ശതമാനമാണ്. അതായത് ഈ കാലയളവില്‍ വിറ്റുപോയത് 4.75 കോടി ഐ ഫോണുകളാണ്.
ഇന്ത്യയിലേതുപോലെ, സ്‌പെയിന്‍, നെതര്‍ലാന്‍ഡ്, തുര്‍ക്കി, ജര്‍മനി, കൊറിയ, മലേഷ്യ, വിയറ്റ്‌നാം എന്നിവിടങ്ങളിലും വില്പനയില്‍ മികച്ച വര്‍ധനയാണ് രേഖപ്പെടുത്തിയതെന്ന് സിഇഒ ടിം കുക്ക് പറഞ്ഞു.
ജൂണില്‍ അവസാനിച്ച പാദത്തില്‍ 14 ലക്ഷം ഫോണുകളാണ് ഇന്ത്യയില്‍ വിറ്റഴിഞ്ഞത്. ഇന്ത്യയില്‍നിന്നുമാത്രം കമ്പനി 100 കോടി ഡോളര്‍ വരുമാനവും നേടി. ആഗോള വ്യാപകമായി ഐഫോണ്‍ വില്പനയിലൂടെമാത്രം കമ്പനിക്ക് 59 ശതമാനമാണ് വരുമാനവര്‍ധനവുണ്ടായത്.
മികച്ച ഓഫറുകള്‍ നല്‍കിയതാണ് ഐ ഫോണ്‍ 6ന്റെ വില്പന രാജ്യത്ത് കുതിച്ചുയരാന്‍ ഇടയാക്കിയത്.
keywords: india-i-phone-selling-market-93%-increase-apple-china
Post a Comment
0 Comments