ന്യൂഡല്‍ഹി:(www.evisionnews.in) ഇന്റര്‍നെറ്റ് സമത്വത്തിന് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം. നെറ്റ് ന്യൂട്രാലിറ്റി റദ്ദാക്കണമെന്ന ടെലികോം കമ്പനികളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ടെലികോം മന്ത്രാലയം നിലപാട് വ്യക്തമാക്കിയത്. സേവനദാതാക്കള്‍ക്കുള്ള ലൈസന്‍സ് നിബന്ധനകളില്‍ നെറ്റ് സമത്വവും ഉള്‍പ്പെടുത്തണമെന്നും ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടു.
ഇന്റര്‍നെറ്റിന്റെ പ്രത്യേക സേവനങ്ങള്‍ക്ക് പ്രത്യേകം പണം ഈടാക്കണമെന്നായിരുന്നു ടെലികോം കമ്പനികളുടെ ആവശ്യം. ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച് നിര്‍ദ്ദേശം സമര്‍പ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കിയിരുന്നു. ലക്ഷക്കണക്കിന് പേരാണ് ഇന്റര്‍നെറ്റ് സമത്വം വേണമെന്ന് ആവശ്യപ്പെട്ടത്.
ഇന്‍്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി സോഷ്യല്‍ മീഡിയയില്‍ വലിയ പ്രതിഷേധമാണ് നടന്നത്. ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും ഉപയോഗിക്കാന്‍ പ്രത്യേകം ചാര്‍ജ് ഈടാക്കണമെന്നായിരുന്നു ഇന്‍്റര്‍നെറ്റ് സേവനദാതാക്കളുടെ ആവശ്യം. ഇതിനെതിരെ ഉപഭോക്താക്കള്‍ ഒന്നടങ്കം കമ്പനികള്‍ക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു.
ഇതേതുടര്‍ന്നാണ് പൊതുജനങ്ങളുടെ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടാന്‍ ടെലികോം മാന്ത്രാലയം തീരുമാനിച്ചത്. പത്തുലക്ഷത്തിലധികം ആളുകള്‍ ഈ അഭിപ്രായ സര്‍വേയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങളും അഭിപ്രായങ്ങളും രേഖപ്പെടുത്തി.
keywords :TRAI-internet-nutrality-facebook-whatsapp-Central-government
Post a Comment
0 Comments