ന്യൂഡല്‍ഹി: (www.evisionnews.in)ആഗസ്റ്റ് 12ന് ആരംഭിക്കുന്ന ശ്രീലങ്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്ലി നയിക്കുന്ന പതിനഞ്ചംഗ ടീമിനെയാണ് സെലക്ഷന് കമ്മിറ്റി അധ്യക്ഷന്‍ സന്ദീപ് പാട്ടീല്‍ പ്രഖ്യാപിച്ചത്. നാലു വര്‍ഷങ്ങള്‍ക്കു ശേഷം അമിത് മിശ്ര ടെസ്റ്റ് ടീമിലേക്ക് തിരിച്ചു വന്നു. മലയാളി താരം സഞ്ജു.വി. സാംസണ് ടെസ്റ്റ് ജഴ്സിയില്‍ അരങ്ങേറാന്‍ ഇനിയും കാത്തിരിക്കണം. രവി ശാസ്ത്രിയെ ടീം ഡയറക്ടറായി നിലനിര്‍ത്തി.
മുരളി വിജയ്, ശിഖര്‍ ധവാന്, വിരാട് കോഹ്ലി, അജിന്‍ക്യ രഹാനെ, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര എന്നിവര്‍ ആദ്യ ആറ് ബാറ്റിങ് പൊസിഷനുകള്‍ കൈയടക്കി.ബംഗഌദേശിനെതിരായ പരമ്പര ഡെങ്കിപ്പനി കാരണം നഷ്ടമായ ലോകേഷ് രാഹുല്‍ ഏഴാം ബാറ്റ്സ്മാനായി മടങ്ങിവന്നു. വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയും പേസര്‍മാരുടെ റോളില്‍ ഉമേഷ് യാദവ്, ഇശാന്ത് ശര്‍മ, ഭുവനേശ്വര്‍ കുമാര്‍ എന്നിവരെയും തെരഞ്ഞെടുത്തു. പനിയില്‍നിന്ന് മുക്തനായ വരുണ്‍ ആരോണും ടീമിലെത്തി. ആര്. അശ്വിന്, ഹര്ഭജന് സിങ്ങ് എന്നിവര്‍ക്കു പുറമേ മൂന്നാം സ്പിന്നറായാണ് വെറ്ററന്‍ ലെഗ്സ്പിന്നര്‍ അമിത് മിശ്രയെ ഉള്‍പ്പെടുത്തിയത്. ഇതോടെ അക്ഷര്‍ പട്ടേല്‍ പുറത്തായി.
ടീം വിരാട് കോഹ്ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്, ലോകേഷ് രാഹുല്‍, മുരളി വിജയ്, അജിന്‍ക്യ രഹാനെ, ചേതേശ്വര്‍ പൂജാര, രോഹിത് ശര്‍മ, വൃദ്ധിമാന്‍ സാഹ, ഹര്ഭജന് സിങ്ങ്, അശ്വിന്, ഉമേഷ് യാദവ്, വരുണ്‍ ആരോണ്‍, ഇഷാന്ത്, ഭുവനേശ്വര്‍ കുമാര്‍, അമിത് മിശ്ര
keywords : indian-test-team-declaration-first-shreelanka-augest-12-amith-mishra
Post a Comment
0 Comments