ഹരാരെ:(www.evisionnews.in) ഇന്ത്യ-സിംബാബ്വെ പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യക്കു മികച്ച സ്കോര്‍. കേദാര്‍ ജാദവിന്‍െറ കന്നി ഏകദിന സെഞ്ചുറി മികവില്‍ ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റിന് 276 റണ്‍സ് നേടി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യക്കായി മികച്ച കളിയാണ് ജാദവ് പുറത്തെടുത്തത്. 87പന്തില്‍ 12 ബൗണ്ടറികളും ഒരു സിക്സും പായിച്ചാണ് ജാദവ് തന്‍െറ കന്നി സെഞ്ചുറി പൂര്‍ത്തിയാക്കിയത്.
അരങ്ങേറ്റ മത്സരം കളിച്ച മനീഷ് പാണ്ഡെ 71 റണ്‍സ് നേടി തന്‍െറ കരുത്ത് തെളിയിച്ചു. 82റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ പാണ്ഡ^ജാദവ് സഖ്യം കരകയറ്റുകയായിരുന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റില്‍ വിലപ്പെട്ട 144 റണ്‍സ് കൂട്ടിച്ചേര്‍ത്തു. റോബിന്‍ ഉത്തപ്പ 31 റണ്‍സ് നേടി. സ്റ്റുവര്‍ട്ട് ബിന്നി എട്ട് പന്തില്‍ 18 റണ്‍സോടെ പുറത്താകാതെ നിന്നു. സിംബാബ്വെക്കായി നെവില്‍ മഡ്സിവ രണ്ടു വിക്കറ്റുകള്‍ വീഴ്ത്തി.
keywords:india-Zimbabwe-oneday-kedar-jadav-century
Post a Comment
0 Comments