ഹരാരെ:(www.evisionnews.in)സിംബാബ്‍വെയ്ക്കെതിരായ മൂന്നാം ഏകദിനവും സ്വന്തമാക്കി ഇന്ത്യ പരമ്പര തൂത്തുവാരി. അവസാന മൽസരത്തിൽ 83 റൺസിനാണ് ആതിഥേയരെ ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 277 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സിംബാബ്‍വെയ്ക്ക് 42.4 ഒാവറിൽ 193 റൺസ് നേടാനെ സാധിച്ചുള്ളു. ഇന്ത്യയ്ക്കായി സ്റ്റുവർട്ട് ബിന്നി മൂന്നു വിക്കറ്റ് വീഴ്ത്തി. മോഹിത് ശർമയും ഹർഭജൻ സിങ്ങും രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. സിംബാബ്‍വെ നിരയിൽ ചാമു ചിബാബ 82 റൺസ് നേടി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 276 റൺസാണ് എടുത്തത്. കേദാർ യാദവിന്റെ തകർപ്പൻ സെഞ്ചുറി മികവിലാണ് ഇന്ത്യ മികച്ച സ്കോർ നേടിയത്. 105 റൺസുമായി കേദാർ യാദവ് പുറത്താകാതെ നിന്നു. ആദ്യ രാജ്യാന്തര സെഞ്ചുറിയാണിത്. യാദവിന് മികച്ച പിന്തുണ നൽകിയ മനീഷ് പാണ്ഡെ 71 റൺസെടുത്ത് പുറത്തായി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 144 റൺസാണ് കൂട്ടിച്ചേർത്തത്. ആറാം വിക്കറ്റിൽ ബിന്നിയും യാദവും ചേർന്ന് 50 റൺസും കൂട്ടിച്ചേർത്തു. റോബിൻ ഉത്തപ്പ 31 റൺസെടുത്ത് പുറത്തായി. അജിങ്ക്യ രഹാനെ 15 റൺസും മുരളി വിജയ് 13 റൺസും മനോജ് തിവാരി 10 റൺസുമെടുത്തു.
keywords :india-zimbabwe-final odi-series win
keywords :india-zimbabwe-final odi-series win
Post a Comment
0 Comments