Type Here to Get Search Results !

Bottom Ad

ഇന്ത്യ എ ടീം തകര്‍ന്നടിഞ്ഞു

evisionnews

ചെന്നൈ: (www.evisionnews.in)ദേശീയ ടീം നായകന്‍ വിരാട് കോഹ്ലിയുടെ സാന്നിധ്യവും ഗുണംചെയ്തില്ല, ആസ്ട്രേലിയ എക്കെതിരായ രണ്ടാം ടെസ്റ്റിന്‍െറ ആദ്യ ഇന്നിങ്സില്‍ ഇന്ത്യ എ ടീം തകര്‍ന്നടിഞ്ഞു. കോഹ്ലി 16 റണ്‍സുമായി തിരിച്ചുകയറിയപ്പോള്‍ 68.5 ഓവറില്‍ 135 റണ്‍സാണ് ആതിഥേയര്‍ക്ക് ആകെ നേടാനായത്. അര്‍ധശതകവുമായി കരുണ്‍ നായര്‍ (50) രക്ഷാപ്രവര്‍ത്തനം നടത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി കൂടുതല്‍ ദയനീയമാകുമായിരുന്നു. ഒന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 13 ഓവറില്‍ വിക്കറ്റൊന്നും നഷ്ടമില്ലാതെ ആസ്ട്രേലിയ 43 റണ്‍സെടുത്തു. 24 റണ്‍സുമായി കാമറൂണ്‍ ബാന്‍ക്രോഫ്റ്റും 13 റണ്‍സുമായി ക്യാപ്റ്റന്‍ ഉസ്മാന്‍ ഖവാജയുമാണ് ക്രീസില്‍.

ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ചേതേശ്വര്‍ പുജാര ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഓപണിങ്ങിനിറങ്ങിയ പുജാരയെ (11) സ്റ്റോയിനിസ് പറഞ്ഞയച്ചതിന് പിന്നാലെ നിശ്ചിത ഇടവേളകളില്‍ ഇന്ത്യന്‍ വിക്കറ്റുകള്‍ കൊഴിഞ്ഞു. ഓപണര്‍ അഭിനവ് മുകുന്ദിനെ (15) ഒ കീഫും മൂന്നാമനായിറങ്ങിയ കോഹ്ലിയെ അഷ്ടണ്‍ അഗറും പുറത്താക്കി. ശ്രേയസ് അയ്യരുടെ (1) സ്റ്റമ്പും ഒ കീഫ് തെറിപ്പിച്ചതോടെ നാലിന് 53 എന്ന നിലയിലായി ഇന്ത്യ. തുടര്‍ന്ന് നമന്‍ ഓജയെ ഒരറ്റം നിര്‍ത്തി കരുണ്‍ നിയന്ത്രണമേറ്റെടുത്തു. ഇന്ത്യന്‍ ഇന്നിങ്സിലെ ഏക അര്‍ധശതകകൂട്ടുകെട്ടിനെ 56 റണ്‍സില്‍ ആഗര്‍ പൊളിച്ചു. നമന്‍ ഓജ (10) തിരിച്ചുകയറി അധികം വൈകാതെ അര്‍ധശതകം തികച്ച കരുണ്‍ ഫെകെറ്റിന്‍െറ പന്തില്‍ ബേണ്‍സ് പിടിച്ച് പുറത്തായി. പിന്നീട് ബാബ അപരാജിത് (12) മാത്രമാണ് രണ്ടക്കം കടന്നത്. വരുണ്‍ ആരോണും പ്രഗ്യാന്‍ ഓജയും പൂജ്യരായി ഗുരീന്ദര്‍ സന്ധുവിന് മുന്നില്‍ മുട്ടുമടക്കി. ശ്രദുല്‍ താക്കൂര്‍ (4) ഫെകെറ്റിന്‍െറ രണ്ടാം ഇരയായി

keywords : india-a-team-test-kohli-australia-run-sports

Post a Comment

0 Comments

Top Post Ad

Below Post Ad