ഹരാരെ : (www.evisionnews.in)ഇന്ത്യ- സിംബാബ്‌വെ ഒന്നാം ഏകദിന മത്സരത്തിൽ സിബാബ്‌വെയ്ക്കെതിരെ ഇന്ത്യക്ക് 4റൺസ് ജയം. 256 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ സിംബാബ്‌വെക്ക് നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 252 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു.
സിംബാബ്‌വേക്ക് വേണ്ടി ചികുംബര(104) സെഞ്ചറി നേടി. സിംബാബ്‌വേ നിരയിൽ നാല് ബാറ്റ്സ്മാൻമാർക്ക് മാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളു. ഇന്ത്യൻ നിരയിൽ മൂന്നു പേര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്.
ഇന്ത്യക്ക് വേണ്ടി സ്റ്റുവര്‍ട്ട് ബിന്നി അക്‌സര്‍ പട്ടേല്‍ എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ വീതം വീഴ്ത്തിയപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഭജന്‍ സിംഗ്, കുൽക്കർണി എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം വീഴ്ത്തി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ മുൻനിര വിക്കറ്റുകൾ പെട്ടെന്ന് നഷ്ടമായി. ഒരു റണ്ണെടുത്ത മുരളി വിജയിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. റോബിൻ ഉത്തപ്പ റണ്ണെടുക്കാതെ പുറത്തായി. നായകൻ രഹാനെ (34), തിവാരി(2) കെ. എം ജാദവ്(5) എന്നിവർക്കും പിടിച്ചുനിൽക്കാനായില്ല. തുടർന്ന് അമ്പാട്ടി റായ്ഡുവും സ്റ്റ്യുവർട്ട് ബിന്നിയും ചേർന്ന് ഇന്ത്യയെ ഭേദപ്പെട്ട നിലയിലെത്തിക്കുകയായിരുന്നു. റായ്ഡുവിന്‍റെ രണ്ടാമത്തെ സെഞ്ച്വറിയും സ്റ്റ്യുവർട്ട് ബിന്നിയുടെ ആദ്യ അർധസെഞ്ച്വറിയുമാണ് ഈ മത്സരത്തിൽ പിറന്നത്.
മുതിർന്ന താരങ്ങളായ ധോണി, വിരാട് കോഹ്‌ലി, റെയ്ന, രോഹിത് ശർമ, അശ്വിൻ എന്നിവരുടെ അഭാവത്തിൽ അജിങ്ക്യ രഹാനെയാണ് ടീമിനെ നയിക്കുന്നത്. റോബിൻ ഉത്തപ്പയാണ് വിക്കറ്റ് കീപ്പർ. ഏറെക്കാലത്തിനു ശേഷം ഹർഭജൻ സിംഗ് ടീമിലെത്തി എന്ന പ്രത്യേകതയും ഉണ്ട്. ഐസിസി പരിഷ്കരണത്തിനു ശേഷം നടക്കുന്ന ആദ്യ മത്സരമാണ്. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ ദയനീയമായി പരാജയപ്പെട്ട ഇന്ത്യയ്ക്ക് ഈ വിജയം ആശ്വസാമാണ്.
keywords : sports-india-simbave-one-day-cricket-won
Post a Comment
0 Comments