ന്യൂഡൽഹി:(www.evisionnews.in)ഇന്ത്യയിൽ തൂക്കിലേറ്റപ്പെട്ടവരിൽ 75 ശതമാനം പേരും പാവപ്പെട്ടവരായിരുന്നെന്ന് പഠനം. ലാ കമ്മിഷന്റെ സഹായത്തോടെ നാഷണൽ ലോ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വധശിക്ഷ ലഭിച്ച നാലിൽ മൂന്നു പേരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരോ, ന്യൂനപക്ഷ മതങ്ങളിൽ നിന്നുള്ളവരോ, പിന്നാക്ക ജാതിയിൽ നിന്നുള്ളവരോ ആണെന്നും പഠനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രതിക്ക് വേണ്ടി വാദിക്കാൻ നല്ല അഭിഭാഷകരെ കണ്ടെത്താനാകാത്തതാണ് ഇതിന്റെ പ്രധാന കാരണമെന്നാണ് പഠനത്തിൽ പറയുന്നത്. പഠനം സംബന്ധിച്ച അന്തിമ റിപ്പോർട്ട് ആഗസ്റ്റിൽ സുപ്രീം കോടതിയിൽ സമർപ്പിക്കും.
keywords :india-hanged-75%-poor
Post a Comment
0 Comments