Type Here to Get Search Results !

Bottom Ad

ഇന്ത്യ എ-ഓസ്‌ട്രേലിയ എ ടെസ്റ്റ് സമനിലയില്‍



evisionnews

ചെന്നൈ: ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും എ ടീമുകള്‍ തമ്മിലുള്ള ഒന്നാം അനൗദ്യോഗിക ടെസ്റ്റ് ക്രിക്കറ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. ജയിക്കാന്‍ രണ്ടാമിന്നിങ്‌സില്‍ 240 റണ്‍സെടുക്കേണ്ടിയിരുന്ന ഓസീസ് എയ്ക്ക് അവസാനദിവസം നാലുവിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ബാങ്ക്രോഫ്റ്റും (51) ട്രാവിസ് ഹെഡ്ഡും (50) അര്‍ധശതകം നേടിയെങ്കിലും വിജയത്തിലെത്താന്‍ അവരുടെ വേഗം മതിയാവുമായിരുന്നില്ല. സ്‌കോര്‍: ഇന്ത്യ എ 301, 8-ന് 206 (ഡിക്ല.); ഓസ്‌ട്രേലിയ എ 268, 4-ന് 161.
ചതുര്‍ദിന മത്സരത്തിന്റെ അവസാനദിവസം മൂന്നിന് 121 എന്നനിലയില്‍ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ എയ്ക്ക് വേഗത്തില്‍ മികച്ചൊരു സ്‌കോര്‍ പടുത്തുയര്‍ത്താനായില്ല. രണ്ടുവിക്കറ്റ് വീതം വീഴ്ത്തിയ ഫാസ്റ്റ്ബൗളര്‍ ഗുരീന്ദര്‍ സന്ധുവും മാര്‍ക്കസ് സ്റ്റോയ്‌നിസും ഇടങ്കയ്യന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കീഫെയും ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ക്ക് അടിച്ചുതകര്‍ക്കാന്‍ യാതൊരു സ്വാതന്ത്ര്യവും നല്കിയില്ല. ഒടുവില്‍ എട്ടിന് 206 എന്ന സ്‌കോറില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ കരുതലോടെ തുടങ്ങി വേഗംകൂട്ടാന്‍ ഓസീസ് ശ്രമംനടത്തിയെങ്കിലും വിലപ്പോയില്ല. ഒന്നാമിന്നിങ്‌സില്‍ അഞ്ചുവിക്കറ്റെടുത്ത പ്രഗ്യാന്‍ ഓജ രണ്ടാമിന്നിങ്‌സില്‍ ഒരു വിക്കറ്റ് നേടി. ലെഗ്‌സ്പിന്നര്‍ അമിത് മിശ്ര രണ്ടുവിക്കറ്റ് കൈക്കലാക്കി.

keywords :india a-australia a-test-draw



Post a Comment

0 Comments

Top Post Ad

Below Post Ad