Type Here to Get Search Results !

Bottom Ad

ഇന്ത്യയിൽ മുപ്പത് ശതമാനം അഭിഭാഷകർ വ്യാജന്മാർ

evisionnews

ചെന്നൈ :(www.evisionnews.in) ഇന്ത്യയിൽ മുപ്പത് ശതമാനം അഭിഭാഷകർ വ്യാജന്മാരും ഒരു വിഭാഗം പ്രാക്ടീസ് ചെയ്യാത്തവരുമാണെന്നും ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ ചെയർമാൻ മനൻ കുമാർ മിശ്ര വെളിപ്പെടുത്തി. ഇവരിൽ പലർക്കും അവശ്യം വേണ്ട ബിരുദയോഗ്യത പോലുമില്ല.ഇത് അഭിഭാഷക വൃത്തിയെ തരംതാഴ്ത്തുന്നതാണെന്ന് മിശ്ര പറയുന്നു.
ശനിയാഴ്ച വൈകിട്ട് ചെന്നൈയിൽ അഭിഭാഷകരുടെ സമ്മേളനത്തെ അഭിസംബോധനം ചെയ്യുകയായിരുന്നു അദ്ദേഹം.ഡൽഹിയിൽ മുൻ നിയമ മന്ത്രി വ്യാജ ബിരുദധാരിയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.അഭിഭാഷക വൃത്തിയിലേക്ക് വ്യാജന്മാർ നടത്തുന്ന നുഴഞ്ഞു കയറ്റം ശക്തമായ നിയമ നടപടികളിലൂടെ നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

keywords :Advocates-bar-council-of-india-30-percent-fake

Post a Comment

0 Comments

Top Post Ad

Below Post Ad