Type Here to Get Search Results !

Bottom Ad

പ്രമുഖര്‍ ഈദ് ആശംസകള്‍ നേരുന്നു

evisionnews


പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ
പരിശുദ്ധ റമളാൻ മാസത്തിന്റെ വൃത വിശുദ്ധിയുടെ ശോഭയിൽ കളങ്കം ചേരാതെയുള്ള ആഘോഷങ്ങളായിരിക്കട്ടെ ഓരോ വിശ്വാസിയുടേയും പെരുന്നാളാഘോഷമെന്ന് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പറഞ്ഞു. അദ്ദേഹം ഇ-വിഷന്റെ എല്ലാ വായനക്കാർക്കും പെരുന്നാളാശംസകൾ നേർന്നു.

കുഞ്ഞാലികുട്ടി

എല്ലാ ഇ വിഷൻ വായനക്കാർക്കും വ്യവസായ-ഐടി വകുപ്പ് മന്ത്രി പികെ കുഞ്ഞാലികുട്ടി ഹൃദ്യമായ പെരുന്നാൾ ആശംസകൾ നേർന്നു.
എല്ലാ ഭേദങ്ങളും മാറ്റിവെച്ച്‌ സമൂഹത്തിലെ അശരണരെ സഹായിച്ചു കൊണ്ട് ഈദ്‌ ആഘോഷങ്ങളിൽ പങ്കാളികളാകാൻ ഏവരും സന്നദ്ധമാകണമെന്ന് പികെ കുഞ്ഞാലികുട്ടി അഭ്യർത്ഥിച്ചു


സനുഷ
മതസൗഹാര്‍ദ്ദമാണ് ഓരോ പെരുന്നാള്‍ ദിനങ്ങളും നല്‍കുന്ന സന്ദേശമെന്നും സനൂഷ ഇവിഷനോട് പറഞ്ഞു.ഈദ് ദിനങ്ങളില്‍ കൂട്ടുകാരികളോടൊപ്പം ആഘോഷങ്ങളില്‍ പങ്കടുത്തതിന്റെ ഓര്‍മകള്‍ സനൂഷ പങ്കുവെച്ചു

നസ്‌റിയ ഫഹദ്

മനസ്സില്‍ സന്തോഷങ്ങളുടെ പൂത്തിരികത്തിച്ച് വിരുന്നെത്താറുള്ള പെരുന്നാളുകള്‍ സവിശേഷമായ ഓര്‍മകളുണ്ടെന്നും എന്നും കാത്തു സൂക്ഷിക്കാനുള്ള ഓര്‍മകള്‍ കൊണ്ട് ധന്യമാവട്ടെ ഈ പെരുന്നാളെന്നും നസ്‌റിയ ഫഹദ് പറഞ്ഞു.ഇവിഷന്‍ ന്യൂസിന്റെ എല്ലാ വായനക്കാര്‍ക്കും നസ്‌റിയ പെരുന്നാളാശംസകള്‍ അറിയിച്ചു.



പി.കെ.ഫിറോസ്
മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യ കൺവീനർ

പെരുന്നാൾ പഴമയിലേക്ക് തിരിച്ചു പോകണംഒരു മാസത്തെ നോമ്പിന്റെ വിശുദ്ധത കാത്തു സൂക്ഷിക്കുന്നതോടൊപ്പം പെരുന്നാൾ ഉയർത്തുന്ന സ്നേഹത്തിന്റെ സന്ദേശം സമൂഹത്തിലേക്ക് കൈമാറാൻ വിശ്വാസി സമൂഹത്തിന് സാധിക്കേണ്ടതെന്ന് യൂത്ത് ലീഗ് അഖിലേന്ത്യ കൺവീനർ പി.കെ.ഫിറോസ് ഈദ് സന്ദേശത്തിൽ പറഞ്ഞു


എം.വി ഷാഫി ഹാജി
കുടുംബങ്ങൾ ദൃഢമാകട്ടെവൃത വിശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ചു വിശ്വാസി ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. കേവലം ആഘോഷം എന്നതിനപ്പുറം മുസ്ലിം മത വിശ്വാസികൾ ഇബാദത്താണ് ഈദ് ആഘോഷം.കുടുംബ ബന്ധങ്ങൾ ചേർക്കാനും ഫിത്വർ സക്കാത്ത് എന്ന കർമ്മത്തിലൂടെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും സാധിക്കുന്നുവെന്നാണ് ചെറിയ പെരുന്നാളിന്റെ വലിയ സന്ദേഷം



എസ്.എ.എം ബഷീർ
മതസൗഹാർദ്ദങ്ങൾ കാത്തു സൂക്ഷിക്കാനും എല്ലാ വിഭാഗങ്ങൾക്കും ശാന്തിയും സമാധാനവും ലഭ്യമാക്കാനും പെരുന്നാളാശംസകൾ. വിശ്വാസികൾ ആഘോഷിക്കേണ്ടതെന്നും പ്രവാചകൻ കാണിച്ചു തന്ന മര്യാദകൾ ജീവിതത്തിൽ പകർത്തി പെരുന്നാൾ കൊണ്ടാടണമെന്നും എസ്.എ.എം ബഷീർ പറഞ്ഞു.

ബി.എം സ്വാദിഖ് 
(ബി.എം സ്വാദിഖ് പ്രസിഡണ്ട് ജില്ലാ ക്രഷര്‍ ഓണേഴ്‌സ് അസോസിയേഷന്‍)
ഈ വര്‍ഷത്തെ ഈദ് മാനവികതയുടെ വീണ്ടെടുപ്പിനുള്ള അവസരമായി മാറട്ടെ എന്നാശംസിക്കുന്നു

ശാഫി നാലപ്പാട്
കുടുംബ ബന്ധങ്ങൾ ഊടിയുറപ്പിക്കാനും സാമൂഹ്യ ബന്ധങ്ങൾ കാത്ത് സൂക്ഷിക്കാനും പിണക്കങ്ങളും നിരസങ്ങളും നീക്കി സ്നേഹബന്ധം കാത്തു സൂക്ഷിക്കാനും ഈ പെരുന്നാൾ നാൾ ഉപയോഗപ്പെടുത്തണമെന്നും ശാഫി നാലപ്പാട് പറഞ്ഞു. ഇ-വിഷൻ ന്യൂസിന്റെ എല്ലാ വായനക്കാർക്കും അദ്ദേഹം പെരുന്നാൾ ആശംസകൾ അറിയിച്ചു.

ലത്തീഫ് ഉപ്പള ഗേറ്റ്
മനുഷ്യ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകി ഈദിനെ വരവേൽക്കുക.സ്നേഹവും സാഹോദര്യവും പ്രകടമാക്കാൻ ഈദ് ദിനം നമുക്ക് പ്രചോദനമാക്കണം.മാതൃകപരമായ സംസ്കാര പ്രവർത്തനങ്ങൾ ഈദ് ദിനങ്ങൾ സജീവമാകട്ടെ.എല്ലാ ഇ-വിഷൻ വായനക്കാർക്കും പെരുന്നാളാശംസകൾ
കര്‍മ്മപഥത്തിലിറങ്ങാന്‍  പെരുന്നാള്‍ പ്രൊചോദനമാകട്ടെ

സലിം തളങ്കര
സാമുഹ്യ രംഗത്തും സേവന രംഗത്തും കര്‍മ്മപഥത്തിലിറങ്ങാന്‍  പെരുന്നാള്‍ പ്രൊചോദനമാകട്ടെ എന്നും ആഘോഷങ്ങള്‍ സവിശേഷമായി നിലനില്‍കാന്‍ എല്ലാവരും പ്രയത്‌നിക്കണമെന്ന്  പറഞ്ഞു

അബിലാഷ് ബിന്ദു

പെരുന്നാള്‍ ക്ഷേമത്തിന്റെയും സന്തോഷത്തിന്റെയും ആഘോഷമാണ്.സമൂഹത്തില്‍ ശാന്തിയും സമാധാനവും നിലനിര്‍ത്തനമെന്നും അതോടൊപ്പം മൈത്രിയുടെയും സഹോദര്യത്തിന്റെയും ദിനങ്ങള്‍ പുലരണമെന്നുമാണ് പെരുന്നാള്‍  നല്‍കുന്ന വിശുദ്ധ സന്ദേശം

evisionnews




keywords : kasargod-eid-wishes-leaders-kunjalikuttti-munavvarli-shihabthangal-shafi-haji-pk-firoz-sm-basheer

Post a Comment

0 Comments

Top Post Ad

Below Post Ad