കാസര്‍കോട്:(www.evisoinnews.in) ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും, സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെയും ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടത്തി. സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. പി.പി ശ്യാമളാദേവി, ജില്ലാ കലക്ടര്‍ പി.എസ്. മുഹമ്മദ് സഹീര്‍ ഡപ്യൂട്ടി കലക്ടര്‍ എന്‍.ദേവീദാസ്, മധൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് മാധവന്‍ മാസ്റ്റര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം.അച്ചുതന്‍ മാസ്റ്റര്‍, സി.നാരായണന്‍, ടി.മൊയ്തുമാസ്റ്റര്‍, പള്ളം നാരായണന്‍, എം.ടി.പി.സെയ്ഫുദ്ദീന്‍, മുന്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.മധുസൂദനന്‍ തുടങ്ങിയവരും, നിരവധി കായികതാരങ്ങളും പങ്കെടുത്തു. ചടങ്ങില്‍ ലോക പഞ്ചഗുസ്തി ചാമ്പ്യന്‍ എം.വി.പ്രതീഷ് സംസ്ഥാനത്തെ മികച്ച കോര്‍ഡിനേറ്റര്‍ക്കുള്ള അവാര്‍ഡ് നേടിയ അശോകന്‍ ധര്‍മ്മത്തടുക്ക , മികച്ച കായികാദ്ധ്യാപകനായി തിരഞ്ഞെടുത്ത ജയകുമാര്‍ എന്നിവര്‍ക്കുള്ള ഉപഹാരം ജില്ലാ കലക്ടര്‍ സമ്മാനിച്ചു. സുബാഷ് ജോസഫ് നന്ദി പറഞ്ഞു.
keywords :kasaragod-ifthar-ramzan-sports-council
Post a Comment
0 Comments