തിരുവനന്തപുരം: (www.evisionnews.in)മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വാഹനത്തിന് നേരെ ചെരുപ്പേറ്. തിരുവനന്തപുരം ബാലരാമപുരത്ത് മന്ത്രി കെ.എം മാണിക്കെതിരായ സി.പി.എം പ്രതിഷേധമാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള ചെരുപ്പേറില്‍ കലാശിച്ചത്. പള്ളിച്ചലിലെ പൊതുപരിപാടിയുടെ ഭാഗമായി സ്പീക്കര്‍ എന്‍. ശക്തനും മന്ത്രി എം.കെ മുനീറിനുമൊപ്പം തുറന്ന വാഹനത്തില്‍ സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം.
മുഖ്യമന്ത്രിയെ വഹിച്ചു കൊണ്ടുള്ള തുറന്ന വാഹനം കടന്നു പോകുമ്പോള്‍ സി.പി.എം പ്രവര്‍ത്തകര്‍ കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചിരുന്നു. ഈ സമയത്താണ് പ്രതിഷേധക്കാര്‍ ചെരുപ്പും കമ്പും കരിങ്കൊടിയും വലിച്ചെറിഞ്ഞത്. മുഖ്യമന്ത്രിയുടെ ദേഹത്ത് പതിക്കാതെ ചെരുപ്പ് വാഹനത്തില്‍ തട്ടി തെറിച്ചു പോയി.
മന്ത്രി മാണിക്കെതിരായ പ്രതിഷേധം സി.പി.എം സംഘടിപ്പിക്കുമെന്ന റിപ്പോര്‍ട്ടിന്‍െറ അടിസ്ഥാനത്തില്‍ വന്‍ പൊലീസ് സന്നാഹത്തെ വിന്യസിച്ചിരുന്നു.
keywords : trivandram-cheppal-umman-chandi-km-mani-cpm
Post a Comment
0 Comments