Type Here to Get Search Results !

Bottom Ad

ട്രെയിനില്‍ കടത്തുകയായിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങളുമായി കൊല്‍ക്കത്ത സ്വദേശി ആര്‍.പി.എഫ്. പിടിയില്‍


കാസര്‍കോട്: (www.evisionnews.in) രേഖകളില്ലാതെ ട്രെയിനില്‍ കടത്തുകയായിരുന്ന അരക്കിലോ സ്വര്‍ണാഭരണങ്ങള്‍ റെയില്‍വെ സംരക്ഷണ സേന പിടിച്ചെടുത്തു. മുംബൈ-തിരുവനന്തപുരം ലോക്മാന്യ തിലക് എക്‌സ്പ്രസിലെ യാത്രക്കാരനില്‍നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

സ്ലീപ്പര്‍ ക്ലാസില്‍ യാത്രചെയ്തിരുന്ന കൊല്‍ക്കത്ത സ്വദേശി ബിബാഷി ഷെല്‍ഡര്‍ (25) എന്ന യുവാവില്‍നിന്ന് 10 വലിയ സ്വര്‍ണമാലകളാണ് കണ്ടെടുത്തത്.തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ ട്രെയിന്‍ കാസര്‍കോട്ട് എത്തിയപ്പോള്‍ ടിടിഇയാണ് സംശയം തോന്നിയതിനെ തുടര്‍ന്ന് വിവരം ആര്‍പിഎഫിന് കൈമാറുകയായിരുന്നു.

ആര്‍.പി.എഫ്. എ.എസ്.ഐ. എം. രാജന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എന്‍. രാജേഷ് എന്നിവര്‍ സ്വര്‍ണ്ണ വേടടയ്ക്ക് നേതൃത്വം നല്‍കി.ആര്‍.പി.എഫ്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കസ്റ്റംസ് അധികൃതരെത്തിയെങ്കിലും നികുതിവെട്ടിച്ച് കടത്തിയതായതിനാല്‍ വാണിജ്യ നികുതി അധികൃതര്‍ക്ക് സ്വര്‍ണം കൈമാറുകയായിരുന്നു. നികുതിവെട്ടിച്ച് ജ്വല്ലറികളിലേക്ക് വില്‍പനയ്ക്കായി കൊണ്ടുവന്നതാണ് സ്വര്‍ണ്ണാഭാരണങ്ങള്‍.

Keywords: kasaragod-gold-ornaments-caught-by-rpf










Post a Comment

0 Comments

Top Post Ad

Below Post Ad