Type Here to Get Search Results !

Bottom Ad

പര്‍ദ്ദക്കുളളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണം പിടികൂടി

evisionnews


കോഴിക്കോട് :(www.evisionnews.in) കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയ യാത്രക്കാരിയില്‍ നിന്നും സ്വര്‍ണം പിടികൂടി. ദുബൈയില്‍ നിന്നും രാവിലെ എത്തിയ ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയില്‍ നിന്നും ഒമ്പതര കിലോ സ്വര്‍ണമാണ് പിടികൂടിയത്. കൊച്ചി സ്വദേശിയായ യാത്രക്കാരിയെ കസ്റ്റംസ് പോലീസ് കസ്റ്റഡിയിയിലെടുത്തു.
ഇവര്‍ ധരിച്ച പര്‍ദക്കുള്ളിലെ ജാക്കറ്റിനടിയില്‍ സ്വര്‍ണം കടത്തുകയായിരുന്നു. സ്ത്രീയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്ക് ഇവരെ വിധേയമാക്കുകയായിരുന്നു. ഏകദേശം രണ്ടരക്കോടി രൂപ വിലവരുന്ന സ്വര്‍ണമാണ് പിടികുടിയതെന്ന് പോലീസ് അറിയിച്ചു

keywords : calicut-pardha-gold-smuggling-

Post a Comment

0 Comments

Top Post Ad

Below Post Ad