കാസര്‍കോട് : കാസര്‍കോട് ആര്‍ട്ട് ഫോറം പ്രസിദ്ധീകരിച്ച നോമ്പോര്‍മ്മ പുസ്തകംറംസാന്‍ നിലാവ് പ്രകാശനം ചെയ്തു. കാസര്‍കോട് സംയുക്ത ജമാഅത്ത് വൈസ് പ്രസിഡണ്ട് എന്‍.എ.അബൂബക്കര്‍ ബിന്ദു ജ്വല്ലറി ഡയറക്ടര്‍ കെ.വി. അഭിലാഷിന് നല്‍കി പ്രകാശനം ചെയ്തു.
ഹോട്ടല്‍ സിറ്റി ടവര്‍ ഹാളില്‍ നടന്ന ചടങ്ങില്‍ ആര്‍ട് ഫോറം വൈസ് ചെയര്‍മാന്‍ ടി.എ.ഷാഫി അദ്ധ്യക്ഷത വഹിച്ചു. എന്‍.എം.സുബൈര്‍, അബ്ബാസ് ബെഡിസെന്‍, മുസമ്മില്‍ കടപ്പുറം, ഷമീര്‍ ആമസോണിക്‌സ് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും അബ്ദുല്‍ റഹ്മാന്‍ ചൗക്കി നന്ദിയും പറഞ്ഞു.
keywords : fast-book-ramzan-nilav-art-forum-kasaragod-jamath
Post a Comment
0 Comments