Type Here to Get Search Results !

Bottom Ad

വ്രതത്തില്‍ നേടിയ ആത്മസംസ്‌കരണം പെരുന്നാള്‍ ദിനത്തില്‍ നഷ്ടപ്പെടുത്തരുത് - കീഴൂര്‍ സംയുക്ത ജമാഅത്ത്


കീഴൂര്‍: (www.evisionnews.in)പെരുന്നാള്‍ ദിനാഘോഷം സാമുദായിക സൗഹാര്‍ദ്ദവും കുടുംബ ബന്ധവും പുതുക്കാനായി ഉപയോഗിക്കാന്‍ ഇസ്‌ലാംമത വിശ്വാസികള്‍ തയ്യാറാകണമെന്ന് കീഴൂര്‍ സംയുക്ത ജമാഅത്ത് കമ്മിറ്റി ഈദ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
വ്രതത്തിലൂടെ നേടിയെടുത്ത ആത്മസംസ്‌കരണം പെരുന്നാള്‍ ദിനാഘോഷത്തില്‍ നഷ്ടപ്പെടരുത്. പടക്കം പൊട്ടിക്കല്‍, ബൈക്ക്‌റൈസ് പോലുള്ള ആഭാസ പ്രവര്‍ത്തനങ്ങളില്‍ നിന്നും യുവാക്കള്‍ വിട്ടുനിന്ന് ഈദിന്റെ യഥാര്‍ത്ഥ സന്ദേശം സമൂഹത്തിന് കൈമാറാന്‍ തയ്യാറാവണമെന്ന് കീഴൂര്‍ സംയുക്ത ജമാഅത്ത് പ്രസിഡന്റ് എന്‍.എ. മുഹമ്മദ്, ജനറല്‍ സെക്രട്ടറി കല്ലട്ര മാഹിന്‍ഹാജി, ട്രഷറര്‍ പട്ടുവത്തില്‍ മൊയ്തീന്‍കുട്ടി ഹാജി, ഓര്‍ഗനൈസിംഗ് സെക്രട്ടറി കാപ്പില്‍ കെ.ബി.എം. ഷെരീഫ് എന്നിവര്‍ ആവശ്യപ്പെട്ടു.


keywords : kasaragod-fast-spiritual-eid-kizhur-jamath

Post a Comment

0 Comments

Top Post Ad

Below Post Ad