Type Here to Get Search Results !

Bottom Ad

കർഷക ആത്മഹത്യ: ദേവ ഗൗഡ തിങ്കളാഴ്ച നിരാഹാരമിരിക്കും

evisionnews

ബാംഗ്ലൂർ :(www.evisionnews.in) കർണ്ണാടകയിലെ കർഷകരുടെ ആത്മഹത്യാ പരമ്പരകളെ സംബന്ധിച്ച് ലോകസഭയിൽ സംസാരിക്കാൻ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് മുൻ പ്രധാനമന്ത്രിയും ജനതാദൾ(എസ്) നേതാവുമായ ദേവ ഗൗഡ തിങ്കളാഴ്ച ന്യൂഡൽഹിയിൽ നിരാഹാര സമരം നടത്തും.ജന്ദർ-മന്ദറിലാണ് സമരം.ശനിയാഴ്ച ബാംഗ്ലൂരിൽ പത്രസമ്മേളനത്തിലാണ് സമര പ്രഖ്യാപനം നടത്തിയത്.

കർണ്ണാടകയിൽ കർഷക ആത്മഹത്യകൾ പെരുകുന്നത് സംബന്ധിച്ച് പാർലമെന്റിൽ സംസാരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ സുമിത്ര മഹാജന് കത്തയച്ചിരുന്നു.എന്നാൽ സ്പീക്കർ ഇത് അവഗണിക്കുകയായിരുന്നു.പാർലമെന്റിൽ ഇപ്പോൾ നടക്കുന്നത് കോൺഗ്രസ്സും ബി.ജെ.പിയും തമ്മിലുള്ള പോരാണ്.രാജ്യത്തെ മുഖ്യ പ്രശ്നങ്ങൾ അവർക്ക് പ്രശ്നമല്ല.കർഷകരുടെ പ്രശ്നങ്ങൾ കാഴ്ചക്കാരനെ പോലെ കണ്ടു നിൽക്കാനാവില്ല.തന്റെ ആവശ്യം അംഗീകരിച്ചില്ലെങ്കിൽ നിരാഹാരം തുടരുമെന്ന് ദേവ ഗൗഡ മുന്നറിയിപ്പ് നൽകി. തിങ്കളാഴ്ച രാവിലെ പത്ത് മണിക്കാണ് നിരാഹാരം ആരംഭിക്കുന്നത്.

keywords :farmers-deva-gouda-janatha dal-strike

Post a Comment

0 Comments

Top Post Ad

Below Post Ad