Type Here to Get Search Results !

Bottom Ad

കാണാതായ ശ്രീലങ്കന്‍ വിദ്യാര്‍ത്ഥിനിയെ ചെന്നൈയില്‍ കണ്ടെത്തി


മംഗളൂരു (www.evisionnews.in): മൂഡബിദ്രിയില്‍ നിന്ന് കാണാതായ ശ്രീലങ്കന്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയെ ചൊവ്വാഴ്ച ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കണ്ടെത്തി. മൂസബിദ്രിയിലെ സ്വകാര്യ കോളജില്‍ ഹോട്ടല്‍ മാനേജ്‌മെന്റ് കോഴ്‌സിന് പഠിക്കുന്ന നിമ്‌ന താരുഷി സൊബാസ്റ്റ്യന്‍ എന്ന വിദ്യാര്‍ത്ഥിനിയെയാണ് ജൂലൈ 24 മുതല്‍ കാണാതായത്. 

വിദ്യാര്‍ത്ഥിനിയുടെ തിരോധാനം സംബന്ധിച്ച് ദക്ഷിണ കര്‍ണ്ണാടക പോലീസ് വിവിധ പോലീസ് സ്‌റ്റേഷനുകളിലേക്കും രാജ്യത്തെ വിമാനത്താവളത്തിലേക്കും വിവരം നല്‍കിയിരുന്നു. വിദ്യാര്‍ത്ഥിനിയെ കണ്ടെത്തിയ വിവരം വിമാനത്താവളം അധികൃതര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. യുവതിയെ മൂഡബിദ്രിയിലെത്തിക്കാന്‍ പോലീസ് ചെന്നൈയിലേക്ക് പോയിട്ടുണ്ട്. താമസിക്കുന്ന മുറിയില്‍ സൗകര്യങ്ങളില്ലെന്ന് കാണിച്ച് ഹോസ്റ്റല്‍ വാര്‍ഡന്‍ പരാതി നല്‍കിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്.


Keywords: Karvataka-news-manglore-police-case-hotel-warden-missing-student-found-in-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad