ഉദുമ (www.evisionnews.in): കടയിലേക്ക് സാധനങ്ങള്‍ വാങ്ങാനായി പുറപ്പെട്ട 64കാരനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാര പാലോടത്തെ മുല്ലച്ചേറി മാധവന് നായരാണ് മരിച്ചത്.
കടയിലേക്കെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ മാധവന് രാത്രി 10 മണി കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ അന്വേഷിക്കുന്നതിനിടെയാണ് പാലോടത്തെ തോട്ടില്‍ മൃതദേഹം കാണപ്പെട്ടത്. തോട് കടക്കുന്നതിനിടയില്‍ ഒഴുക്കില്‍പെട്ടതാണെന്ന് സംശയിക്കുന്നു.
ഭാര്യ: പി. കാര്‍ത്ത്യായനി. മക്കള്‍: സുരേന്ദ്രന്, ഉഷ, പ്രിയ, പ്രീന, സുനില്‍. മരുമക്കള്‍: സവിത, ഭാസ്കരന്, സുധാകരന്, ഉണ്ണി.
Keywords: Kasaragod-house-news-dead body-in-thod
Post a Comment
0 Comments