കാസര്‍കോട് (www.evisionnews.in): അണങ്കൂരില്‍ ഗള്‍ഫുകാരന്റെ വീ്ട് തീവെച്ച് നശിപ്പിച്ചു. അണങ്കൂരിലെ മന്‍സൂര്‍ മുഹമ്മദിന്റെ വീടിനാണ് തീവെപ്പുണ്ടായത്. വീടിന്റെ പിറകുവശത്തു നിന്ന് പുക ഉയരുന്നത് കണ്ട് അയല്‍ക്കാരാണ് ഫയര്‍ഫോഴ്സിനെയും വീട്ടുടമയേയും വിവരമറിയിച്ചത്. തുടര്‍ന്ന് കാസര്‍കോട്ട് നിന്ന് ഫയര്‍ഫോഴ്സെത്തിയാണ് തീയണച്ചത്. വീടിന്റെ ചുമരുകള്‍ വികൃതമാക്കിയ നിലയിലാണ്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് സംഭവം.
ഗള്‍ഫിലുണ്ടായിരുന്ന മന്‍സൂര്‍ മുഹമ്മദ് ഏതാനും ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അടുത്തു തന്നെ ഗൃഹപ്രവേശം നടക്കാനിരുന്നതിനാല്‍ വീടിന്റെ നിര്‍മാണപ്രവൃത്തി പുരോഗമിച്ചുവരികയായിരുന്നു. ഇതിനിടയ്ക്കാണ് അക്രമം. സംഭവത്തില്‍ കാസര്‍കോട് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Keywords: Kasaragod-news-fire-news-anangoor-kasaragod-police-gulfukaran
Post a Comment
0 Comments