Type Here to Get Search Results !

Bottom Ad

ഫഹദ് വധം പ്രതിയെ മനോരോഗിയാക്കുന്നത് കൂടുതല്‍ മനോരോഗികളെ സൃഷ്ടിക്കാന്‍ വഴിവെക്കും:യൂത്ത് ലീഗ്

evisionnews

ഉദുമ:(www.evisionnews.in)കല്യോട്ടെ ഫഹദിന്റെ അതിധാരുണമായ കൊലപാതകം നടത്തിയ പ്രതി മനോരോഗിയാണെന്ന രീതിയില്‍ നടത്തുന്ന പ്രചരണങ്ങള്‍ അന്വേഷണം വഴിതിരിച്ച് വിടാനുള്ള ശ്രമങ്ങളുടെ ഭാഗമാണ്. മനോരോഗി എന്ന പേരില്‍ പ്രതിയെ വെറുതെ വിടുന്ന സാഹചര്യമുണ്ടായാല്‍ അത് കൂടുതല്‍ മനോരോഗികളെ സൃഷ്ടിക്കുന്നതിന് വഴിവെക്കും. കേസില്‍ സമഗ്രമായ അന്വേഷണം നടത്തേണ്ടതുണ്ട്.പ്രതിയുടെ ഭൂതകാല പ്രവര്‍ത്തികളും സംഘടനാബന്ധവും ഗൗരവമായി അന്വേഷിക്കേണ്ടതാണ്.കാസര്‍കോട് ജില്ലയില്‍ അടിക്കടിയുണ്ടാവുന്ന കൊലപാതകങ്ങളെ പറ്റി ഇതിന്റെ ഭാഗമായി അന്വേഷണം നടത്തേണ്ടതാണ്.പ്രതിയെ മനോരോഗിയാക്കാന്‍ ആര്‍ക്കെങ്കിലും പ്രത്യേകം താല്‍പര്യമുണ്ടെങ്കില്‍
യൂത്ത് ലീഗ് ഉദുമ മണ്ഡലം കമ്മിറ്റി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പ്രസിഡണ്ട് ടി.ഡി.കബീറും ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞിയും മുന്നറിയിപ്പ് നല്‍കി.ഫഹദിന്റെ കുടുംബത്തിന് സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് മതിയായ ധനസഹായം അനുവദിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

keywords :  Kasaragod-news-school-student-news-muredr case-killed-muslim youth league

Post a Comment

0 Comments

Top Post Ad

Below Post Ad