കാസര്‍കോട്:(www.evisionnews.in) കല്ല്യോട്ട് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മൂന്നാം തരം വിദ്യാര്‍ത്ഥി മുഹമ്മദ് ഫഹദിനെ കൊലപ്പെടുത്തിയ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് മുസ്‌ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു. കുട്ടികളെ നിഷ്‌കാശനം ഇല്ലാതാക്കാനുള്ള അജണ്ടയും ഗൂഡാലോചനയും ഈ സംഭവത്തിന് പിന്നിലുണ്ടോയെന്ന് സംശയിക്കുന്നു. കൊലപാതകത്തിന് നാലു ദിവസം മുമ്പ് പ്രതിയുടെ കയ്യില്‍ നല്ലൊരു തുകയുണ്ടായിരുന്നു. ഈ തുക എവിടെന്ന് കിട്ടി എന്ന് അന്വേഷിക്കണം. കൊലപാതകത്തിന് ശേഷം പ്രതി മാറ്റാന്‍ വേണ്ടി പുതിയ ഡ്രസ്സ് കയ്യില്‍ കരുതിയിരുന്നു. ഇതെല്ലാം വെച്ച് നോക്കുമ്പോള്‍ വലിയൊരു ഗുഢാലോചനയാണ് കൊലപാതകത്തിന് പിന്നിലുള്ളത്. മാനസികരോഗിയെന്ന സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയത് നിരവധി ക്രമിനല്‍ കേസുകളില്‍ നിന്ന് രക്ഷപ്പെടാന്‍ വേണ്ടിയാണ്. ഏത് ഡോക്ടറെ സ്വാധീനിച്ചാണ് സര്‍ട്ടിഫിക്കറ്റ് വാങ്ങിയതെന്ന് കൂടി അന്വേഷിക്കണമെന്ന് ഫഹദിന്റെ വീട് സന്ദര്‍ശിച്ച എം.സി. ഖമറുദ്ദീന്‍ ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കല്ലട്ര മാഹിന്‍ ഹാജി. സെക്രട്ടറി കെ.ഇ.എ. ബക്കര്‍, ദുബൈ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ഹംസ തൊട്ടി, ഉദുമ മണ്ഡലം മുസ്‌ലിം ലീഗ് പ്രസിഡണ്ട് എം.എസ്. മുഹമ്മ്ദ് കുഞ്ഞി, ജനറല്‍ സെക്രട്ടറി ശാഫി ഹാജി കട്ടക്കാല്‍, വൈസ് പ്രസിഡണ്ട് പി.എ അബൂബക്കര്‍ ഹാജി, മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ട.ഡി കബീര്‍, കെ.എം.സി.സി. നേതാക്കളായ എം.എ. മുഹമ്മ്ദ് കുഞ്ഞി, ഇസ്മയില്‍ നാലാം വാതുക്കല്‍, പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി മുസ്തഫ പാറപ്പള്ളി, ബ്രീട്ടീഷ് അഷറഫ്, കെ.എം.എ. റഹ്മാന്‍ അമ്പലത്തറ, കൂടെയുണ്ടായിരുന്നു. ദുബൈ കെ.എം.സി.സി. ജില്ലാ കമ്മിറ്റി ഫഹദിന്റെ കുടുംബത്തിന് പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ പെരുന്നാളിന് ശേഷം നല്‍കുമെന്ന് പ്രസിഡണ്ട് ഹംസ തൊട്ടി ഫഹദിന്റെ പിതാവ് അബ്ബാസ് കണ്ണോത്തിനെ അറിയിച്ചു.
keywords :mc khamarudheen-fahad-case
keywords :mc khamarudheen-fahad-case
Post a Comment
0 Comments