Type Here to Get Search Results !

Bottom Ad

മഞ്ഞപ്പിത്തം ബാധിച്ച് ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട് (www.evisionnews.in): മഞ്ഞപ്പിത്തം ബാധിച്ച് മംഗലാപുരം ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഡിഗ്രി വിദ്യാര്‍ത്ഥിനി മരിച്ചു. നുള്ളിപ്പാടി തിരുപ്പതി ഗുഡ്ഡെ ഹൗസില്‍ ദയാനന്ദയുടെ മകള്‍ എന്‍. നന്ദിനി (18)യാണ് മരിച്ചത്. വിദ്യാനഗര്‍ ത്രിവേണി കോളജിലെ രണ്ടാം വര്‍ഷ ബി.കോം വിദ്യാര്‍ത്ഥിനിയാണ്. രണ്ട് ദിവസം മുമ്പാണ് ഛര്‍ദ്ദിയും പനിയും മൂലം കാസര്‍കോട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് നില ഗുരുതരമായതിനാല്‍ കഴിഞ്ഞ ദിവസം മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മാതാവ്; അംബിക. നിഥിന്‍ രാജ് ഏക സഹോദരനാണ്.



Keywords: Kasaragod-news-fever-obit-student-college-nullippadi

Post a Comment

0 Comments

Top Post Ad

Below Post Ad