കാസര്‍കോട് (www.evisionnews.in): ജില്ലയിലെ ബാങ്കുകളില്‍ വ്യാജനോട്ട് ഇടപാട് വ്യാപകമാകുന്നു. പെരുന്നാള്‍, ഓണം തുടങ്ങിയ സീസണുകള്‍ മറയാക്കിയാണ് കള്ളനോട്ട് ഇടപാടുകള്‍ കൂടുതല്‍ നടക്കുന്നത്. ബാങ്കുകളില്‍ എത്തുന്ന പണത്തില്‍ കള്ളനോട്ടുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചിട്ടുണ്ടെന്നു ബാങ്ക് അധികൃതര്‍ തന്നെ പറയുന്നു. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കള്ളനോട്ടുകളാണു വ്യാപകമായി പ്രചരിക്കുന്നത്.
നോട്ടുകെട്ടുകളില്‍ ഇടകലര്‍ന്ന നിലയിലാണ് വ്യാജന്‍മാര്‍ ബാങ്കില്‍ ഇടപാടിനെത്തുന്നത്.
നോട്ടുകെട്ടുകളില്‍ ഇടകലര്‍ന്ന നിലയിലാണ് വ്യാജന്‍മാര്‍ ബാങ്കില്‍ ഇടപാടിനെത്തുന്നത്.
കഴിഞ്ഞ രണ്ടു മാസത്തിനിടെ സാധാരണ ഗതിയില്‍ നാലു കള്ളനോട്ടുകളില്‍ കൂടുതല്‍ ഒന്നിച്ച് ബാങ്കിലെത്തിയാലാണു അധികൃതര്‍ പോലീസിനെ അറിയിക്കുക. അല്ലാത്തപക്ഷം ഇടപാടുകാരില്‍ നിന്നു കള്ളനോട്ടുകള്‍ വാങ്ങി മേലധികാരികള്‍ക്കു കൈമാറുകയാണു ചെയ്യുന്നത്. അതേസമയം, നോട്ട് വ്യാജമല്ലെന്നും പണം തിരികെ, കിട്ടിയേ തീരൂവെന്നും വാശി പിടിക്കുന്ന ഇടപാടുകാരും ഉണ്ട്. ഈ സാഹചര്യത്തില്‍ മാത്രമാണ് ഇത്തരം കേസുകള്‍ പോലീസിനടുത്ത് എത്തുന്നത്. കഴിഞ്ഞ ദിവസം ജില്ലയിലെ പ്രമുഖ ബാങ്ക് ശാഖയില്‍ അടയ്ക്ക വിറ്റു കിട്ടിയ പണവുമായി എത്തിയ വീട്ടമ്മ നല്‍കിയ നോട്ടുകളില്‍ കള്ളനോട്ടുകള്‍ കലര്‍ന്ന സംഭവമുണ്ടായിരുന്നു. ഇങ്ങനെ നോട്ടുകെട്ടുകളില്‍ വ്യാജന്‍ കലര്‍ന്ന് കബളിപ്പിക്കപ്പെടുന്ന സാധാരണക്കാര്‍ നിരവധിയാണ്്. ഇത്തരക്കാരിലൂടെ വ്യാജനെ മാറ്റിയെടുക്കാനാണു കള്ളനോട്ടു മാഫിയകള്‍ ശ്രമിക്കുന്നത്.
Keywords: fake-note-news-increase-in-bank-
Post a Comment
0 Comments