തിരുവനന്തപുരം (www.evisionnews.in): ഉദുമ കല്യോട്ട് എന്‍ഡോസള്‍ഫാന്‍ രോഗബാധിതനും മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ ഫഹദിനെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് മാനസിക രോഗിയെന്ന പരിഗണന നല്‍കില്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പ്രതിക്ക് അര്‍ഹമായ ശിക്ഷ ലഭ്യമാക്കാന്‍ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേസില്‍ യാതൊരുവിധ ഇടപെടലുകളും അനുവദിക്കില്ലെന്നും നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസിനു മറുപടി നല്‍കവെ ചെന്നിത്തല പറഞ്ഞു.
ഇന്ത്യയില്‍ ആര്‍എസ്എസിനെയും ബിജെപിയെയും ചെറുക്കാന്‍ കഴിവുള്ള ഏകശക്തി കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനും സര്‍ക്കാരിനും ആര്‍എസ്എസിനെ നേരിടാനുള്ള കരുത്തുണ്ട്. കേരളത്തില്‍ ബിജെപിക്കു സീറ്റ് കിട്ടാത്തത് ഇവിടെ യുഡിഎഫ് ശക്തമായതുകൊണ്ടാണ്. ആരാധനാലയങ്ങളെ ദുരുപയോഗപ്പെടുത്തുന്നതു തടയാന്‍ ശക്തമായ നിയമങ്ങളുണ്ട്. കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന് ധനസഹായം നല്‍കുന്ന കാര്യം മന്ത്രിസഭായ യോഗം തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Keywords: Kerala-news-ramesh-chennithala-fahad
Post a Comment
0 Comments