പെരിയ: (www.evisionnews.in) പെരിയയില്‍ മൂന്നാം ക്ലാസ്സുക്കാരനെ ക്രൂരമായി വെട്ടിക്കൊന്ന സംഭവത്തില്‍ രാഷ്ട്രീയവൈരാഗ്യമാണെന്ന് സംശയം.വിജയന്‍ എന്ന ബിജെപി പ്രവര്‍ത്തകനാണ് കുട്ടിയെ കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛന്‍ സിപിഐ(എം) പ്രവര്‍ത്തകനാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയ ഭിന്നതകള്‍ കൊലപാതകത്തിന് പിന്നിലുണ്ടോ എന്ന് സംശയിക്കുന്നു.
സംഭവുമായി ബന്ധപ്പെട്ട് കണ്ണോത്തെ വലിയ വളപ്പില്‍ വിജയകുമാറി (35)നെ പൊലീസ് അറസ്റ്റു ചെയ്തു. വ്യാഴാവ്ച്ച രാവിലെ ഒമ്പത് മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.മറ്റു കുട്ടികളോടൊപ്പം സ്‌കൂളിലേക്ക് പോകുകയായിരുന്നു ഫയദ്. വഴി മധ്യേ ചാന്തന്മുള്ള് എന്ന സ്ഥലത്തെത്തിയപ്പോള്‍,കുട്ടികളുടെ മുമ്പിലേക്ക് വിജയന്‍ കത്തിയുമായി ആക്രമിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് പിടഞ്ഞ് വീണ കുട്ടി ഉടന്‍ മരിച്ചു. നാട്ടുകാര്‍ ഓടിയെത്തുമ്പോഴേക്കും അക്രമി കടന്നു കളഞ്ഞു. എതാനും മിനിട്ടുകള്‍ക്കുള്ളില്‍ തൊട്ടടുത്ത പ്രദേശമായ ബെരിക്കുളം എന്ന സ്ഥലത്ത് നിന്ന് നാട്ടുകാര്‍ തന്നെ പ്രതിയെ പിടികൂടി. (www.evisionnews.in)
കുട്ടിയുടെ കഴുത്തിനാണ് വെട്ടേറ്റത്. സഹോദരിക്കും മറ്റുകുട്ടികള്‍ക്കുമൊപ്പം ഊടുവഴിയിലൂടെ നടന്നുപോകുകയായിരുന്നു ഫഹദ്. എന്റോസള്‍ഫാന്‍ ദുരിതബാധിതനായതിനാല്‍ കാലിന് മുടന്തുണ്ട്. അതിനാല്‍ മറ്റുള്ള കുട്ടികള്‍ക്ക് പിറകിലായാണ് ഫഹദ് നടന്നു നീങ്ങിയത്. കാടുവെട്ടാനെന്ന വ്യാജേന വഴിയരികില്‍ നിന്നരുന്ന വിജയന്‍ പൊടുന്നനെ പിറകില്‍ നിന്ന് വെട്ടുകയായിരുന്നു. തലക്കാണ് വെട്ടേറ്റത്. സഹോദരി തടയാന്‍ ശ്രമിച്ചപ്പോള്‍ അവള്‍ക്കുനേരെ തിരിഞ്ഞു. മുതിര്‍ന്ന മറ്റൊരുകുട്ടി വിജയനെ തള്ളിമാറ്റിയാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. ഇതിനിടെ ഓടിപ്പോയ കുട്ടികള്‍ നാട്ടുകാരോട് വിവരം പറഞ്ഞു. നാട്ടുകാര്‍ വിജയനെ പിടിച്ച് കെട്ടിയിട്ട് പൊലീസിലറിയിച്ചു. ഫഹദ് സംഭവസ്ഥലത്തുതന്നെ മരിച്ചിരുന്നു. കൊല്ലപ്പെട്ട ഫഹദിന്റ പിതാവ് കണ്ണോത്ത് അബ്ബാസ് സിപിഐ(എം) പ്രവര്‍ത്തകനാണ്. ഫയദിന്റെ സഹോദരങ്ങള്‍:സൗദ,ഫഹദ്,ഉണീര്‍,ഷൈല,മെഹ്‌റ.
തെങ്ങ് കയറ്റത്തൊഴിലാളിയാണ് വിജയന്‍. ഏതാനും വര്‍ഷം മുമ്പ് റെയില്‍വേ പാളത്തില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഭീഷണിപ്പെടുത്തി ഫോണ്‍ വിളിച്ചതിന് റെയില്‍വേ പൊലീസ് വിജയനെ അറസ്റ്റുചെയ്തിരുന്നു. അപ്പോള്‍തന്നെ വിജയന് മാനസിക വിഭ്രാന്തിയുണ്ടെന്ന് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഗൗരവത്തിലെടുക്കാത്തതും ആവശ്യമായ ചികിത്സ നല്‍കാത്തതുമാണ് ഒരു കുട്ടിയുടെ ജീവനെടുത്ത സംഭവത്തില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. (www.evisionnews.in)
രാഷ്ട്രീയവര്‍ഗ്ഗീയ സംഘട്ടനങ്ങള്‍ സ്ഥിരമായി നടക്കുന്ന മേഖലയിലാണ് കൊലപാതകം. അതുകൊണ്ട് തന്നെ കരുതലോടെയാണ് പൊലീസിന്റെ നീക്കങ്ങള്‍. വിജയകുമാറിനെ വിശദമായി ചോദ്യം ചെയ്താല്‍ മാത്രമേ കാര്യങ്ങള്‍ക്ക് വ്യക്തത വരൂ. കുട്ടിയുടെ അച്ഛന്‍ അബ്ബാസുമായി കൊലപാതകിക്ക് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടോ എന്നും പരിശോധിക്കും. കുട്ടിയുടെ അച്ഛനില്‍ നിന്ന് കാര്യങ്ങള്‍ തിരക്കിയാലേ ഇത് വ്യക്തമാകൂ. നിലവിലെ അവസ്ഥയില്‍ പൊലീസിന് അതിന് കഴിയില്ല. കുട്ടിയുടെ മരണമുണ്ടാക്കിയ മാനസിക ആഘാതത്തിനിടയില്‍ കാര്യങ്ങള്‍ തിരക്കുന്നത് ശരിയല്ലെന്നാണ് പൊലീസ് വിലയിരുത്തല്‍. അതുകൊണ്ട് തന്നെ കൊലപാതകത്തിന്റെ യഥാര്‍ത്ഥ കാരണം മനസ്സിലാക്കാന്‍ വൈകുമെന്ന സൂചനയാണ് പൊലീസ് നല്‍കുന്നത്.നാട്ടുകാര്‍ നല്‍കുന്ന വിവരമനുസരിച്ച് മാനസിക അസ്വാസ്ഥ്യമുള്ള വ്യക്തിയാണ് വിജയന്‍. എങ്കിലും ഇത്രയും ക്രൂരമായ കൊലപാതകത്തിന് പിന്നില്‍ പകയുള്ള മനസ്സും കാണുമെന്ന നിഗമനമാണ് പൊലീസിനുള്ളത്.ഫഹദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സിപിഎം പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
Keywords: kasaragod-fahad-murder-bjp-
Post a Comment
0 Comments