Type Here to Get Search Results !

Bottom Ad

പുഴയോരത്ത് സൂക്ഷിച്ച 600 ലിറ്റര്‍ വാഷ് പിടികൂടി

ബദിയടുക്ക (www.evisionnews.in): ചാമക്കൊച്ചി വനമേഖലയോട് ചേര്‍ന്ന പുഴയോരത്ത് സൂക്ഷിച്ച 600 ലിറ്ററോളം വാഷ് പിടികൂടി. എക്‌സൈസ് വകുപ്പ് നടത്തുന്ന ഓപ്പറേഷന്‍ മൂണ്‍ ഷൈനിന്റെ ഭാഗമായി ബദിയടുക്ക എക്‌സൈസ് റെയ്ഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി. ഗോവിന്ദന്റെ നേതൃത്വത്തില്‍ നടത്തിയ റെയ്ഡിലാണ് ബാരലുകളിലാക്കി സൂക്ഷിച്ച വാഷ് കണ്ടെത്തിയത്.

ചാമക്കൊച്ചി വനമേഖല കേന്ദ്രീകരിച്ച് ചാരായ വാറ്റ് നടക്കുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പ്രിവന്റീവ് ഓഫീസര്‍മാരായ എം. അനീഷ് കുമാര്‍, വി.വി സന്തോഷ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം.വി ജിജിന്‍, പി.ജെ ടോള്‍സണ്‍, നിഷാദ് പി. നായര്‍ സംഘത്തിലുണ്ടായിരുന്നു.



Keywords: Kasaragod-news-wash-sized-news-excise-preventive-

Post a Comment

0 Comments

Top Post Ad

Below Post Ad