കാസര്‍കോട്:(www.evisionnews.in)കാസർകോട്നിലവിലുള്ള ഭരണ സംവിധാനത്തിലും നേതാക്കളുടെ പ്രവർത്തനങ്ങളിലും അസംതൃപ്തിയുള്ള ലീഗ് പ്രവർത്തകരുമായി സഹകരിച്ച് തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ഐഎൻഎൽ മത്സരിക്കുമെന്ന് ജില്ലാ സെക്രട്ടറി അസീസ് കടപ്പുറം പറഞ്ഞു.ഇ വിഷൻ ന്യൂസിന്റെ വോട്സ്അപ്പ് ഇലക്ഷൻ ചാറ്റിൽ പങ്കടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മുന്നണിയിൽ പ്രവേശനം ഇല്ലെങ്കിലും എൽഡിഎഫുമായുള്ള സഹകരണം തുടരും.
നീലേശ്വരം,കാഞ്ഞങ്ങാട്,കാസർകോട് മുൻസിപ്പാലിറ്റികളിൽ ഐഎൻഎല്ലിനു മികച്ച നേട്ടമുണ്ടാക്കാൻ കഴിയും.(www.evisionnews.in)ജില്ലാ പഞ്ചായത്തിലും ഐഎൻഎല്ലിനുപ്രതിനിധി ഉണ്ടാവും.ചെങ്കള പഞ്ചായത്ത്,കാസർകോട് മുൻസിപ്പാലിറ്റി,മൊഗ്രാൽ പുത്തൂർ പഞ്ചായത്തുകളിൽ അസംതൃപ്തരായ ലീഗ് പ്രവർത്തകരുടെ നിലപാട് നിർണായകമാകും.
ഇവരുമായി സഹകരിച്ച് തെരെഞ്ഞടുപ്പുകളിൽ മത്സരിക്കും.പ്രമുഖരായ ലീഗ് നേതാക്കളുടെ വാർഡുകളിൽ ഐഎൻഎൽ സ്ഥാനാർഥികൾ വിജയം നേടും.(www.evisionnews.in)എസ്ഡിപിഐ,വെൽഫെയർ പാർട്ടി തുടങ്ങിയ കക്ഷികളുമായുള്ള സഹകരണം അവരുടെ പ്രവർത്തനങ്ങളെ വിലയിരുത്തിയ ശേഷം ആലോചിക്കും.
മുസ്ലിം ലീഗിനെയും ബിജെപിയേയും ഒരു പോലെ എതിർക്കുമെന്നും അദ്ദേഹം പറഞ്ഞു.ചില നിർണായക വാർഡുകളിൽ ആദ്യ ഘട്ട തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ തുടങ്ങികഴിഞ്ഞു.ഐ എൻഎല്ലിന്റെ ഒരു വിഭാഗം ലീഗിൽ ചേർന്നതിന് ശേഷം നടത്തുന്ന ആദ്യ തെരഞ്ഞെടുപ്പ് ഐഎൻഎല്ലിനു അഭിമാന പോരാട്ടത്തിന്റെ വേദിയാകുമെന്നും അദ്ദേഹം പറഞ്ഞു.
keywords : kasargod-bjp-muslim-league-inl-election-azeez-kadapuram
Post a Comment
0 Comments