കാസര്‍കോട്:(www.evisionnews.in)എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരായവര്‍ക്ക് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശപ്രകാരമുള്ള ആനുകൂല്യങ്ങള്‍ 45 ദിവസത്തിനകം ലഭ്യമാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. മോഹന്‍ കുമാര്‍ പറഞ്ഞു. കാസര്‍കോട് സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടന്ന സിറ്റിംഗില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പരാതി പരിഗണിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആറ് പരാതികളാണ് കമ്മീഷന് മുമ്പാകെ വന്നത്. അര്‍ഹരായ മുഴുവന്‍ ദുരിതബാധിതര്‍ക്കും ആനുകൂല്യം ലഭിക്കേണ്ടതുണ്ട്. ഇതിനായി ജില്ലാ കളക്ടര്‍ക്കും എന്‍ഡോസള്‍ഫാന്‍ സെല്ലിനും നോട്ടീസ് അയക്കുമെന്നും അദ്ദേഹം പറഞ്ഞു.
അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളില്‍ നടപ്പിലാക്കേണ്ട സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും കമ്മീഷന്‍ അംഗം ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധ അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ സ്‌കൂളുകളിലെ സേവന വേതന വ്യവസ്ഥകള്‍ സംബന്ധിച്ച് അദ്ധ്യാപക, അനധ്യാപകര്‍ നല്‍കിയ നാല് പരാതികള്‍ പരിഗണിച്ച ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബാങ്കുകള്‍ അമിത പലിശ ഈടാക്കരുതെന്നും ഔദ്യോഗിക ചുമതലകള്‍ക്കായി വായ്പക്കാരില്‍ നിന്നും ബാങ്ക്ഉദ്യോഗസ്ഥര്‍ തുക ഈടാക്കരുതെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു. സിറ്റിംഗില്‍ 95 അപേക്ഷകള്‍ പരിഗണിച്ചു. ഇതില്‍ 34 എണ്ണം തീര്‍പ്പാക്കിയിട്ടുണ്ട്. പുതിയ 20 പരാതികള്‍ കൂടി കമ്മീഷന്റെ മുന്നില്‍ എത്തിയിരുന്നു.
keywords :endosulfan-human rights commission
Post a Comment
0 Comments