കാസര്‍ഗോഡ് : (www.evisionnews.in) വ്യാപാരി വ്യവസായി ഏകോപനസമിതി അംഗങ്ങളുടെ എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം വിതരണം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി മുളിയാര്‍, മുള്ളേരിയ, ബന്തടുക്ക, രാജപുരം, മാലക്കല്ല്, അമ്പലത്തറ, പനത്തടി, കാഞ്ഞങ്ങാട് വെസ്റ്റ് എന്നീ യൂണിറ്റുകളിലാണ് വിതരണം നടത്തിയത്. മുളിയാര്‍ യൂണിറ്റില്‍ നടന്ന ഫണ്ട് ഉദ്ഘാടനം ജില്ലാ പ്രസിഡണ്ട് ശ്രീ.കെ.അഹമ്മദ് ഷെരീഫ് നിര്‍വ്വഹിച്ചു. ജില്ലാ ട്രഷറര്‍ ശ്രീ.മാഹിന്‍ കോളിക്കര, ജില്ലാ സെക്രട്ടറി ശ്രീ.ശങ്കരനാരായാണ മയ്യ, ശ്രീ.പി.എം.എ.അബ്ദുള്‍ റഹിമാന്‍, ബി.ഹംസ എന്നിവര്‍ സംസാരിച്ചു.
keywords : kasraagod-endosulphan-fund-distribution-trade-merchant
Post a Comment
0 Comments