Type Here to Get Search Results !

Bottom Ad

ട്രോളിംഗ് നിരോധനം അര്‍ധരാത്രിയോടെ അവസാനിക്കും; കടല്‍തീരത്ത് ഉത്സാഹത്തിമര്‍പ്പ്

കാസര്‍കോട് (www.evisionnews.in): ഒന്നരമാസത്തെ നിരോധനത്തിനും 15 ദിവസത്തെ നിയന്ത്രണങ്ങള്‍ക്കും ശേഷം വെള്ളിയാഴ്ച അര്‍ധരാത്രിയോടെ ബോട്ടുകളും തോണികളും കടലിലിറങ്ങും. ഇതിന്റെ അവസാനവട്ട ഒരുക്കത്തിലാണ് മത്സ്യത്തൊഴിലാളികള്‍.

വലകളുടെ കേടുപാടുകള്‍ തീര്‍ത്തും പുതിയ വലകള്‍ ഉണ്ടാക്കിയും ട്രോളിംഗ് കാലത്തെ പട്ടിണിയെ അതിജീവിക്കാനുള്ള പോരാട്ടമാണ് ഇനി മത്സ്യത്തൊഴിലാളികള്‍ക്ക്. ബോട്ടുകളില്‍ ആവശ്യത്തിന് ഐസ് ബ്ലോക്കുകളും ഇന്ധനവും നിറച്ചു കഴിഞ്ഞു. നാട്ടിലേയ്ക്ക് പോയ അന്യസംസ്ഥാന തൊഴിലാളികളും തിരിച്ചെത്തിയിട്ടുണ്ട്. 

കേന്ദ്രസര്‍ക്കാരിന്റെ 15 ദിവസത്തെ ആഴക്കടല്‍ നിയന്ത്രണം ഉള്‍പെടെ 61 ദിവസത്തെ വറുതിയുടെ കാലമാണ് ഇന്ന് അര്‍ധരാത്രിയോടെ അവസാനിക്കുന്നത്. കേരളത്തില്‍ നിന്നുള്ള ബോട്ടുകളുടെ നിറം ഏകീകരിച്ചതിനാല്‍ നീലയും ഓറഞ്ചു നിറത്തിലൂമാകും ബോട്ടുകള്‍ കടലിലിറങ്ങുന്നത്.


Keywords; Kasaragod-news-trolling-friday-end-of-trolling-today

Post a Comment

0 Comments

Top Post Ad

Below Post Ad