Type Here to Get Search Results !

Bottom Ad

എംപ്ളോയ്മെന്റ് എക്സ്‌ചേഞ്ചുകൾ ഇനി തൊഴിൽ സേവന കേന്ദ്രങ്ങൾ

evisionnews

ന്യൂഡൽഹി:(www.evisionnews.in) എൻ.ഡി.എ സർക്കാരിന്റെ തൊഴിൽ പരിഷ്‌കരണങ്ങളുടെ ഭാഗമായി രാജ്യത്തെ എംപ്ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നെറ്റ്‌വർക്കുകളെ ദേശീയ കരിയർ സർവീസ് കേന്ദ്രങ്ങളാക്കി (നാഷണൽ കരിയർ സർവീസ്-എൻ.സി.എസ്) മാറ്റും. തൊഴിലില്ലാത്തവർക്ക് തൊഴിൽ നൽകുന്ന രീതി അവസാനിപ്പിച്ച് തൊഴിൽ കണ്ടെത്താൻ പ്രാപ്‌തരാക്കുന്ന ഓൺലൈൻ സംവിധാനമാണിത്. ജോലി തേടുന്ന ഉദ്യോഗാർത്ഥികളെയും ജോലി നൽകാൻ താത്‌പര്യമുള്ള തൊഴിൽദായകരെയും എൻ.സി.എസിലൂടെ കൂട്ടിയിണക്കും. ഇതിനാവശ്യമായ മാർഗനിർദ്ദേശങ്ങളും സാങ്കേതികതയും ലഭ്യമാക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്‌ഘാടനം ചെയ്‌ത ദേശീയ വെബ്പോർട്ടൽ www.ncs.gov.in വഴിയാണ് എൻ.സി.എസിന്റെ പ്രവർത്തനം. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളിലും സേവനം ലഭ്യമാണ്.
പ്രാദേശിക തൊഴിലവസരങ്ങളും ഉൾപ്പെടുത്തി വൈവിദ്ധ്യമാർന്ന രീതിയിലാണ് എൻ.സി.എസിന്റെ രൂപകൽപന. 3000ത്തോളം തൊഴിൽ മേഖലകളുമായും ഐടി, നിർമ്മാണം, ഓട്ടോമൊബൈൽ തുടങ്ങി 53 പ്രധാന വ്യവസായങ്ങളുമായും ബന്ധപ്പെട്ട വിവരങ്ങൾ വെബ്പോർട്ടലിൽ തേടാം. എൻ.സി.എസ് കോൾ സെന്ററിൽ വിളിച്ച് വിശദാംശങ്ങൾ അറിയാനും സൗകര്യമുണ്ടാകും. ഏതുമേലഖ തിരഞ്ഞെടുക്കണമെന്നറിയാത്ത ഉദ്യോഗാർത്ഥികൾക്ക് ആവശ്യമായ കൗൺസലിംഗ് നൽകാനും പരിശീലനം ഒരുക്കാനും സംവിധാനമുണ്ട്. ഉദ്യോഗാർത്ഥികൾ ആധാർ നമ്പർ വഴി എൻ.സി.എസ് പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. രജിസ്‌റ്റർ ചെയ്യാൻ കഴിയാത്തവർക്ക് തൊട്ടടുത്ത കരിയർ സെന്ററുകളെ സമീപിക്കാം. നിലവിലെ എംപ്ളോയ്‌മെന്റ് എക്‌സ്ചേഞ്ചുകളെയാണ്ഇതിനായി ഉപയോഗപ്പെടുത്തുക.

keywords :employment-exchange-service-centre

Post a Comment

0 Comments

Top Post Ad

Below Post Ad