Type Here to Get Search Results !

Bottom Ad

തെരഞ്ഞെടുപ്പ് ചൂടില്‍ സോഷ്യല്‍ മീഡിയ

evisionnews

കെപിഎസ് വിദ്യാനഗർ 
കാസർകോട്:(www.evisionnews.in)സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് നഗരസഭാ തെരഞ്ഞെടുപ് ആസന്നമായിരിക്കെ മുഖ്യാധാരാ പാർട്ടികൾ ഇത് നേരിടാൻ തക്രതിയായി ഒരുക്കങ്ങൾ തുടങ്ങി.കഴിഞ്ഞ തെരഞ്ഞെടുപ്പുകളിൽ നിന്ന് പാഠമുൾകൊണ്ട് പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കി ഭരണം കയ്യടക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അണിയറ നീക്കം ആരംഭിച്ചു.ഇതിനു ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യമായ സോഷ്യൽ മീഡിയയെ ആവും ഇക്കുറി രാഷ്ട്രീയ പാർട്ടികൾ പ്രധാനമായും ആശ്രയിക്കുക.കഴിഞ്ഞ പാർലിമെന്റ് തെരഞ്ഞെടുപ്പിലും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലും സോഷ്യൽ മീഡിയയെ ഉപയോഗിച്ച് നടത്തിയ പ്രചരണം വിജയം കണ്ടിരുന്നു.ഇത് കേരളത്തിൽ പയറ്റാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം.ഓരോ വോട്ടറും നിരവധി വട്സപ് ഗ്രൂപുകളിൽ സജീവമാണ് എന്നതാണ് രാഷ്ട്രീയ പാർട്ടികളെ ഇതിലേക്ക് ആഘർഷിക്കുന്ന ഘടകം.പ്രാദേശികമായ പുതിയ വാട്സപ് ഗ്രൂപ്പുകൾ ആരംഭിക്കാനും നിലവിലുള്ള മറ്റു ഗ്രൂപുകളിൽ കടന്നുകൂടാനുമാണ് പാർട്ടികൾ ഇപ്പോൾ ശ്രമിക്കുന്നത്.മുൻപ് ബൂത്ത് തല പ്രചാരണത്തിന് കണ്‍വീനർമാർ പാർട്ടികൾക്ക് ഉണ്ടായിരുന്നെങ്കിൽ ഇന്ന് സോഷ്യൽ മീഡിയ പ്രൊമൊട്ടർ എന്ന പുതിയ നിയമനമാണ് നെത്രത്വങ്ങൾ ലക്ഷ്യം വെക്കുന്നത്.ഇടതു പക്ഷത്തിന് ഔദ്യോഗികമായി സോഷ്യൽ മീഡിയ വിംഗ് ഉണ്ടങ്കിലും അണികൾ സജീവമല്ല.എന്നാൽ അണികൾ വ്യാപകമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന മുസ്‌ലിം ലീഗിന് പാർട്ടി തലത്തിൽ സോഷ്യൽ മീഡിയ സംവിധാനമില്ല.ഇതിനു മാറ്റം വരുത്താനാണ് ലീഗ് ഉദേശിക്കുന്നത്.എന്നാൽ കേരളത്തിൽ സോഷ്യൽ മീഡിയയെ കാര്യമായി ആശ്രയിക്കാത്ത ഏക പാർട്ടി ബിജെപിയാണ് അവരും പുതിയ നീക്കങ്ങൾ ആരംഭിച്ചിട്ടുണ്ട്.വീടുകൾ കയറിയിറങ്ങിയുള്ള പ്രചരണത്തേക്കാൾ ഗ്രൂപുകളിൽ കടന്നുകൂടിയുള്ള പ്രചരണം ഫലം കാണുമെന്ന ഉറച്ച വിശ്വാസത്തിലാണ് രാഷ്ട്രീയ പാർട്ടികൾ.ഫോട്ടോകളും പോസ്റ്ററുകളും എഡിറ്റ് ചെയ്യാനും ഷെയർ ചെയ്യാനും പാർട്ടികൾ ചിലരെ ഏൽപിച്ചതായും അറിയുന്നു.

keywords :election-whatsapp-hero-group

Post a Comment

0 Comments

Top Post Ad

Below Post Ad