കാസര്‍കോട്: (www.evisionnews.in) മനുഷ്യമനസ്സുകള്‍ തമ്മിലുള്ള അകലം കൂടി വരുന്ന ആധുനിക കാലഘട്ടത്തില്‍ സിറാമിക്‌സ് റെസിഡന്റ്‌സ് അസോസിയേഷന്‍ കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പെരുന്നാള്‍ ആഘോഷം സമൂഹത്തിന് മാതൃകയാണെന്ന് കാസര്‍കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.കെ.സുധാകരന്‍. പെരുന്നാളും ഓണവും വിഷുവുമെല്ലാം നന്മ നിറഞ്ഞ മനസ്സോടെ ഒന്നിച്ച് ആഘോഷിക്കാന്‍ കാസര്‍കോട്ടെ ജനങ്ങള്‍ മുന്നോട്ടു വന്നാല്‍ ഇവിടുത്തെ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്താന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പെരുന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി സിറാമിക് ജംക്ഷനില്‍ പായസം വിതരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കോളാര്‍, അഡ്വ.നാരായണന്‍ തെരുവത്ത്, വിജയന്‍, ഷിജു, പ്രഭാകരന്‍ എന്നിവരുടെ നേതൃത്ത്വത്തില്‍ പായസം വിതരണം ചെയ്തു. നഗരസഭാ കൗണ്‍സിലര്‍മാരായ സുലൈമാന്‍ ഹാജി ബാങ്കോട്, നൈമുന്നിസ, കെ.എ.ബഷീര്‍ വോളിബോള്‍, ഉമ്മര്‍, ഇബ്രാഹിം ബാങ്കോട്, ഷമീര്‍ ചെങ്കള, ഹംസ എസ്.എസ്, എന്‍.എ.നാസര്‍ പ്രസംഗിച്ചു. ഷാഫി എ.നെല്ലിക്കുന്ന് സ്വാഗതവും ഉമൈര്‍ നന്ദിയും പറഞ്ഞു. മോടു ബാങ്കോട് ക്ലബ്ബ് പ്രവര്‍ത്തകരും ആഘോഷപരിപാടികളില്‍ സജീവമായി പങ്കെടുത്തു.
Keywords: kasaragod-eid-pk-sudhakaran
Post a Comment
0 Comments