കാസര്‍കോട്: സഹനത്തിന്റെയും ദൈവ സമര്‍പ്പണത്തന്റെയുംവ്രതാനുഷ്ഠാനത്തിലൂടെ സ്ഫുടം ചെയ്തെടുത്ത വിശുദ്ധ മാസങ്ങളോടെ ഈദുല്‍ഫിത്വര്‍ ആഘോഷിക്കുന്ന വിശ്വാസികള്‍ തങ്ങളാര്‍ജിച്ച ചൈതന്യത്തെ വിളംബരപ്പെടുത്തും വിധം ആഘോഷങ്ങള്‍ ചിട്ടപ്പെടുത്തണമെന്ന് ജില്ലാ സംയുക്തമുസ്ലിം ജമാഅത്ത് കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുല്ല ജനറല്‍ കണ്‍വീനര്‍ ബഷീര്‍ വെള്ളിക്കോത്ത് എന്നിവര്‍ ആഹ്വാനംചെയ്തു.വ്രതത്തിന്റെ പരിസമാപ്തിയാണ് ഈദ്.ശവ്വാല്‍ ചന്ദ്രിക നോമ്പുകാരന്റെകണ്ണിലെ തിളക്കമാണ്.പെരുന്നാള്‍ നോമ്പുകാരനുള്ള സമ്മാനവുംആഘോഷവുമാണ്.നോമ്പ് അച്ചടക്കം,അനുസരണ,ചിട്ട,ത്യാഗം,സമര്‍പ്പണം മുതലായസത്ശീലങ്ങള്‍ സ്വായത്തമാക്കാനുള്ള പരിശീലനമായിരുന്നു.അതുകൊണ്ട് തന്നെആപരിശീലനസിദ്ധിയുടെപ്രതിഫലനത്തെഅടയാളപ്പെടുത്തുന്നതാകണംപെരുന്നാളാഘോഷം.വ്രതത്തിന്റെആന്തരികതത്വങ്ങളറിയാത്തവരോവ്രതസംസ്കൃതിയുമായിആത്മബന്ധമില്ലാത്തവരോ ആയ ചുരുക്കം ചിലര്‍ പെരുന്നാള്‍ദിനത്തില്‍ കാട്ടിക്കൂട്ടുന്ന ബൈക്ക് റൈസിങ്ങ്,കരിമരുന്ന്
പ്രയോഗങ്ങള്‍, കലയുടെ പേരിലുള്ള ആഭാസങ്ങള്‍ മുതലായവ മുസ്ലിം സമൂഹത്തെമൊത്തം അഭിശംസിക്കപ്പെടാനിടയാക്കുന്നുവെന്ന കാര്യം നാം ഗൗരവപൂര്‍വ്വം സ്മരിക്കണം.വിശുദ്ധ മതത്തോട് സ്നേഹമുള്ളവര്‍ ഇത്തരം നീക്കങ്ങളില്‍ നിന്ന്കഴിഞ്ഞ കാലങ്ങളില്‍ ഘട്ടംഘട്ടമായി മാറി നിന്നിട്ടുണ്ടെന്നശുഭോദര്‍ക്കമാണ്.ഇത്തവണ അരുതായ്മകളൊന്നുമില്ലാത്ത ആഘോഷമായി ഈദുല്‍ഫിത്വറിനെവിശുദ്ധമാക്കാന്‍മുഴുവന്‍യുവതീയുവാക്കളുംതയ്യാറാകണമെന്നുംഅവര്‍ക്കതിനാവശ്യമായ മാര്‍ഗദര്‍ശനം നല്‍കാന്‍ മഹല്ല് ജമാഅത്തുകളുംഖത്തീബുമാരും മുന്നോട്ട് വരണമെന്നും ഇരുവരും പ്രസ്താവനയില്‍ തുടര്‍ന്നുപറഞ്ഞു.
keywords :eid celebration-samyuktha jamath co-ordination
keywords :eid celebration-samyuktha jamath co-ordination
Post a Comment
0 Comments