Type Here to Get Search Results !

Bottom Ad

ആഘോഷങ്ങള്‍ സമാധാനപരമായിരിക്കണം- ജില്ലാ കളക്ടര്‍

evisionnews

കാസര്‍കോട്‌:(www.evisionnews.in)ആഘോഷങ്ങള്‍ അതിരുവിടാതിരിക്കാനും സമാധാനപരമായി നടത്താനും സഹകരിക്കണമെന്ന് ജില്ലാകളക്ടര്‍ പിഎസ് മുഹമ്മദ് സഗീര്‍ അഭ്യര്‍ഥിച്ചു. ഈദുല്‍ഫിത്തറിന് മുന്നോടിയായി ജില്ലാ കളക്ടറുടെ ചേമ്പറില്‍ നടന്ന സമാധാന സമിതിയോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. ഇരുചക്രവാഹനങ്ങള്‍ അമിതവേഗതയില്‍ ഓടിക്കുന്നതും മൂന്നുപേരെ ഇരുത്തി ഓടിക്കുന്നതും ഒഴിവാക്കണം. ആഘോഷപരിപാടികള്‍ സമാധാനപരമായിരിക്കാന്‍ ആരാധനാലയങ്ങള്‍ വഴി നിര്‍ദ്ദേശം നല്‍കണമെന്നും കലക്ടര്‍ പറഞ്ഞു. ജില്ലയില്‍ നിലനില്‍ക്കുന്ന സമാധാന അന്തരീക്ഷത്തിന് കോട്ടം വരാതിരിക്കാന്‍ എല്ലാവിഭാഗം ജനങ്ങളും സഹകരിക്കണം. ഇതുമായി ബന്ധപ്പെട്ട പോലീസിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും യോഗം തീരുമാനിച്ചു. കാഞ്ഞങ്ങാട് കാസര്‍കോട് പട്ടണങ്ങളില്‍ ഗതാഗത തടസ്സം ഒഴിവാക്കാന്‍ വാഹനങ്ങളുടെ എണ്ണം പരിമിതപ്പെടുത്തണമെന്ന് യോഗം നിര്‍ദ്ദേശിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ വാഹനമോടിക്കുന്നത് രക്ഷിതാക്കള്‍ നിരുത്സാഹപ്പെടുത്തണം.
യോഗത്തില്‍ ജില്ലാ പോലീസ് മേധാവി ഡോക്ടര്‍ എ. ശ്രീനിവാസ്, എഡിഎം എച്ച് ദിനേശന്‍, കാസര്‍കോട് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.കെ സുധാകരന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ് ഐ.കെ ബലരാമന്‍ , കാസര്‍കോട് തഹസില്‍ദാര്‍ കെഅംബുജാക്ഷന്‍, മഞ്ചേശ്വരം ഡെപ്യൂട്ടിതഹസില്‍ദാര്‍ എം ടി സുഭാഷ് ചന്ദ്രബോസ്, കെ ശശികുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ എ.കെ മൊയ്തീന്‍ കുഞ്ഞ്, കെ നാഗേഷ് ഷെട്ടി, സി.എ മുഹമ്മദ് ചെങ്കള, സി.എം അബ്ദുള്‍ ഖാദര്‍ , എന്‍ എ അബ്ദുള്‍ ഖാദര്‍, സി അബ്ദുള്ള, പി ശംസുദ്ദീന്‍ പള്ളം , ടി.എ സൈനുല്‍ അബിദീന്‍, തുടങ്ങിയവര്‍ സംബന്ധിച്ചു

keywords :collector-eid celebration-Mohammed sageer p.s

Post a Comment

0 Comments

Top Post Ad

Below Post Ad